CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 17 Seconds Ago
Breaking Now

സമ്മറില്‍ ഹോളിഡേയല്ല, സ്‌പെഷ്യല്‍ ക്ലാസുകള്‍; സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും, പ്രൈമറി സ്‌കൂള്‍ വിട്ടിറങ്ങുന്ന എല്ലാ കുട്ടികള്‍ക്കും ആറാഴ്ച അവധിക്കിടെ അധിക ക്ലാസുകള്‍; കൊവിഡ് ലോക്ക്ഡൗണില്‍ നഷ്ടമായ പഠനം തിരിച്ചുപിടിക്കാന്‍ 700 മില്ല്യണ്‍ പൗണ്ട് പാക്കേജ്; റദ്ദാക്കിയ ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്ക് എന്ത് സംഭവിക്കും?

പഠനം നഷ്ടപ്പെട്ട് ഒരു കുട്ടിയും പിന്നിലായി പോകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് അടുത്ത ലക്ഷ്യം', പ്രധാനമന്ത്രി ബോറിസ്

ഇക്കുറി സമ്മര്‍ ഹോളിഡേ ആഘോഷിക്കാമെന്ന വ്യാമോഹം വിദ്യാര്‍ത്ഥികള്‍ക്ക് ഉപേക്ഷിക്കാം. പ്രൈമറി സ്‌കൂള്‍ പൂര്‍ത്തിയാക്കുന്ന എല്ലാ കുട്ടികള്‍ക്കും, സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കുമാണ് സമ്മര്‍ ക്ലാസുകള്‍ ഓഫര്‍ ചെയ്യുന്നത്. കൊറോണാവൈറസ് ലോക്ക്ഡൗണ്‍ മൂലം വിദ്യാഭ്യാസത്തില്‍ സംഭവിച്ച ആഘാതം തിരിച്ചുവിടാനാണ് 700 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് പുതിയ പദ്ധതി നടപ്പാക്കുന്നത്. 

സെക്കന്‍ഡറികളില്‍ ഹോളിഡേ സമയത്ത് മുഖാമുഖം ക്ലാസുകള്‍ നടത്തുന്നതിന് പുറമെ ഇയര്‍ 7ലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമ്മര്‍ ക്ലാസുകള്‍ നല്‍കാനുള്ള പദ്ധതി സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാക്കേജില്‍ നിന്നും 200 മില്ല്യണ്‍ പൗണ്ട് സമ്മര്‍ സ്‌കൂളുകള്‍ക്കുള്ള ഫണ്ടായി ഇറക്കും. 302 മില്ല്യണ്‍ പൗണ്ടിന്റെ റിക്കവറി പ്രീമിയം വഴി എല്ലാ പ്രൈമറി സ്‌കൂളുകള്‍ക്കും 6000 പൗണ്ട് വീതവും, സെക്കന്‍ഡറികള്‍ക്ക് 22,000 പൗണ്ട് വീതവും നല്‍കി ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ നല്‍കാന്‍ ആവശ്യപ്പെടും. 

അതേസമയം സമ്മര്‍ ഹോളിഡേ പൂര്‍ണ്ണമായി വെട്ടിച്ചുരുക്കാനും, സ്‌കൂള്‍ ഡേ ദീര്‍ഘിപ്പിക്കാനും ആലോചിച്ച മുന്‍ പദ്ധതികള്‍ പുതിയ പ്ലാനില്‍ നിന്നും ഒഴിവായിട്ടുണ്ടെന്നാണ് വിവരം. 'ഹോം സ്‌കൂളിംഗ് വഴി അധ്യാപകരും, രക്ഷിതാക്കളും ഹീറോ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കുട്ടികള്‍ക്ക് ഏറ്റവും നല്ല ഇടം ക്ലാസ്‌റൂം തന്നെയാണെന്ന് നമുക്കറിയാം. മാര്‍ച്ച് 8ന് സ്‌കൂളുകള്‍ പുനരാരംഭിച്ച് മുഖാമുഖമുള്ള ക്ലാസുകള്‍ തുടങ്ങുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പഠനം നഷ്ടപ്പെട്ട് ഒരു കുട്ടിയും പിന്നിലായി പോകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് അടുത്ത ലക്ഷ്യം', പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. 

ഈ വര്‍ഷം റദ്ദാക്കിയ ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളുടെ വിധി എന്താകുമെന്നും എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. ഇതിന് പകരമുള്ള സ്‌കീം സംബന്ധിച്ചുള്ള വിവരങ്ങളും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.