CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 27 Minutes Ago
Breaking Now

ലോക്ക്ഡൗണ്‍ വേദനയില്‍ നിന്നും സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യും! ഫര്‍ലോംഗ് സ്‌കീം സെപ്റ്റംബര്‍ വരെ നീട്ടും; സെല്‍ഫ് എംപ്ലോയ്ഡുകാര്‍ക്ക് പുതിയ റൗണ്ട് സപ്പോര്‍ട്ട് പേ; പ്രതീക്ഷയുടെ 'കണക്കുകൂട്ടലുമായി' ഋഷി സുനാകിന്റെ ബജറ്റ് വരുന്നു!

നിലവില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകള്‍ക്ക് നല്‍കുന്ന വാറ്റ് കട്ടും വേനല്‍ക്കാലം വരെ തുടരും.

വര്‍ഷം മുഴുവന്‍ നീണ്ട ലോക്ക്ഡൗണും, വിലക്കുകളും, കൊവിഡ് പ്രതിസന്ധിയും മൂലം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ 300 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ദുര്‍ഘടമായ അവസ്ഥ നേരിടുകയാണ്. ഈ ഘട്ടത്തില്‍ ഒരു തിരിച്ചുവരവിന് ആവശ്യമായ ചേരുവകള്‍ ഉള്‍പ്പെടുത്തിയ ബജറ്റിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. പ്രതീക്ഷയുടെ ഭാരമുള്ള ബജറ്റുമായി ചാന്‍സലര്‍ ഋഷി സുനാക് എത്തുമ്പോള്‍ എന്തെല്ലാം പ്രതീക്ഷിക്കണമെന്ന ചോദ്യവും പ്രസക്തമാണ്. 

ബ്രിട്ടന് 53 ബില്ല്യണ്‍ ചെലവ് വന്ന ഫര്‍ലോംഗ് സ്‌കീമിന്റെ ഭാവിയെ കുറിച്ച് ഋഷി സുനാക് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചുവരാന്‍ ആവശ്യമായതെല്ലാം നല്‍കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് ഫര്‍ലോംഗ് സ്‌കീം സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ അവസാനിക്കേണ്ട സ്‌കീം അഞ്ച് മാസം കൂടി നീട്ടുമെന്നാണ് ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ചാന്‍സലര്‍ പ്രസ്താവിക്കുക. ജൂണ്‍ 21നകം ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീക്കാന്‍ സാധ്യതയില്ലേയെന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുക. 

സെല്‍ഫ് എംപ്ലോയ്ഡ് ജീവനക്കാര്‍ക്ക് മറ്റൊരു റൗണ്ട് സാമ്പത്തിക പിന്തുണ നല്‍കുമ്പോള്‍ 80 ശതമാനം ലാഭവും നല്‍കും. 2019 വരെ ട്രേഡിംഗ് തുടങ്ങാത്തതിന്റെ പേരില്‍ സ്‌കീമിന്റെ തുടക്കത്തില്‍ പുറത്തായ 6 ലക്ഷം ജോലിക്കാരെ കൂടി പുതിയ സ്‌കീമില്‍ പെടുത്തും. ഇതിന് പുറമെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സ്‌കീമില്‍ 20 പൗണ്ട് പ്രതിമാസം ടോപ്പ് അപ്പ് നല്‍കിയത് ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നാണ് പ്രതീക്ഷ. 

നിലവില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകള്‍ക്ക് നല്‍കുന്ന വാറ്റ് കട്ടും വേനല്‍ക്കാലം വരെ തുടരും. ബിസിനസ്സ് റേറ്റ് ഹോളിഡേയാണ് ആഘാതം നേരിട്ട മേഖലകള്‍ക്ക് തുടര്‍ന്നും അനുവദിക്കാന്‍ സാധ്യതയുള്ള മറ്റൊരു പദ്ധതി. ഫര്‍ലോംഗ് തട്ടിപ്പ് പിടികൂടാന്‍ 100 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ടാസ്‌ക്‌ഫോഴ്‌സിനെയും സുനാക് ലോഞ്ച് ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.