CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 11 Minutes 34 Seconds Ago
Breaking Now

ബ്രിട്ടനിലെ ഇന്റലിജന്‍സ് ഏജന്‍സിയില്‍ ജോലി ചെയ്താലോ? വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവരെയും, സ്ത്രീകളെയും ക്ഷണിച്ച് ജിസിഎച്ച്ക്യു; അവസരങ്ങള്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍

തൊഴിലവസരം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ യാതൊരു തരത്തിലുമുള്ള വിവേചനം കാണിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിബന്ധന

ബ്രിട്ടന്റെ ഇന്റലിജന്‍സ് ഏജന്‍സികളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ? വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവരെയും, സ്ത്രീകളെയും മാത്രമായി ക്ഷണിച്ച് കൊണ്ടാണ് ജിസിഎച്ച്ക്യു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജിസിഎച്ച്ക്യുവിന്റെ ഐടി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് താല്‍പര്യമുള്ളവരോട് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രിലിമിനറി രജിസ്‌ട്രേഷന്‍ ഏതാനും ആഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വിഭാഗങ്ങള്‍ക്കുമായി തൊഴിലവസരം തുറന്നിടുമെന്ന് ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ ഏതെങ്കിലും വിഭാഗക്കാരെ മാത്രം ജോലിക്കായി ക്ഷണിച്ച ഏജന്‍സിയ്‌ക്കെതിരെ വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഷിപ്ലി എംപി ഫിലിപ്പ് ഡേവീസ് രംഗത്തെത്തി. ഈ തീരുമാനം സ്വീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് ഡേവീസിന്റെ നിലപാട്. 

ഇക്വാളിറ്റി ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ഓഫ് ഇന്ററസ്റ്റാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ജിസിഎച്ച്ക്യു വിശദമാക്കി. അതുകൊണ്ട് തന്നെ വംശത്തിന്റെയും, ലിംഗത്തിന്റെയും പേരില്‍ വിവേചനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ രജിസ്‌ട്രേഷന് ന്യൂനപക്ഷ വംശജരെയും, സ്ത്രീകളെയുമാണ് ക്ഷണിച്ചിരിക്കുന്നതെന്ന് നോട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തൊഴിലവസരം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ യാതൊരു തരത്തിലുമുള്ള വിവേചനം കാണിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിബന്ധന. രജിസ്‌ട്രേഷന്‍ ഓഫ് ഇന്ററസ്റ്റിലൂടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള അപേക്ഷകരെ പരിശോധിക്കാന്‍ ഏജന്‍സിക്ക് സാധിക്കും. സ്ത്രീകളെയും, വംശീയ ന്യൂനപക്ഷ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെയും കൂടുതലായി കരിയര്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശമെന്ന് ജിസിഎച്ച്ക്യു വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.