CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 18 Minutes 10 Seconds Ago
Breaking Now

ബോംബുകള്‍ പൊട്ടിക്കുന്ന മെഗാനും, ഹാരിയ്ക്കും 'പൂജ്യം' ശമ്പളം; ചോദ്യം ചോദിക്കുന്ന അവതാരികയ്ക്ക് 9 മില്ല്യണ്‍ ഡോളര്‍! രാജകുടുംബത്തില്‍ നിന്നുള്ള നാടകീയ ഇറങ്ങിപ്പോക്കിന്റെ കഥകള്‍ വിളമ്പിക്കാന്‍ ഒപ്രാ വിന്‍ഫ്രേയ്ക്ക് വമ്പന്‍ തുക നല്‍കി സിബിഎസ്

പകരത്തിന് പകരം എന്ന നിലയില്‍ മെഗാന്‍ കെന്‍സിംഗ്ടണ്‍ കൊട്ടാര ജീവനക്കാരെ മാനസികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്

മെഗാന്‍ മാര്‍ക്കിളും, ഹാരി രാജകുമാരനുമായി നടത്തുന്ന സ്‌ഫോടനാത്മകമായ അഭിമുഖത്തിനായി ഒപ്രാ വിന്‍ഫ്രെ വാങ്ങുന്നത് 9 മില്ല്യണ്‍ ഡോളര്‍. അഭിമുഖം സംപ്രേക്ഷണം ചെയ്യുന്ന സിബിഎസാണ് ലോകപ്രശസ്ത അവതാരികയ്ക്ക് ഈ തുക നല്‍കുന്നത്. രാജകുടുംബത്തില്‍ നിന്നുമുള്ള നാടകീയമായ ഇറങ്ങിപ്പോക്കിന്റെ കഥകള്‍ ദമ്പതികളെ കൊണ്ട് വിളമ്പിക്കുന്നതിനായാണ് ഈ വമ്പന്‍ തുക വിന്‍ഫ്രേ കരസ്ഥമാക്കുന്നത്. 

സസെക്‌സുമാരുമായി സൗഹൃദത്തിലുള്ള ഒപ്രാ വിന്‍ഫ്രേയുടെ പ്രൊഡക്ഷന്‍ കമ്പനി ഹാര്‍പോ പ്രൊഡക്ഷന്‍സുമായി അഭിമുഖത്തിന്റെ അവകാശം നേടാനായി ലൈസന്‍സ് ഫീസ് ഇനത്തില്‍ 7 മില്ല്യണ്‍ ഡോളര്‍ മുതല്‍ 9 മില്ല്യണ്‍ ഡോളര്‍ വരെയാണ് ചാനല്‍ ശൃംഖല ഇറക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. മെഗാന്‍-ഹാരി ദമ്പതികളും, ബക്കിംഗ്ഹാം കൊട്ടാരവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരുപടി കൂട്ടുന്ന അഭിമുഖത്തിന് ആഗോള തലത്തില്‍ തന്നെ പ്രേക്ഷകര്‍ തയ്യാറായിക്കഴിഞ്ഞു. 

അതുകൊണ്ട് തന്നെ ഈ അഭിമുഖം മില്ല്യണ്‍ കണക്കിന് പൗണ്ടിന്റെ വമ്പന്‍ ബിസിനസ്സ് അവസരമായി മാറിക്കഴിഞ്ഞു. രാജകുടുംബം നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതായും, കൊട്ടാരത്തെ സ്ഥാപനം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന അഭിമുഖത്തിലെ ഭാഗങ്ങള്‍ അണിയറക്കാര്‍ ടീസറായി പുറത്തുവിട്ട് ആവേശം ജനിപ്പിച്ച് കഴിഞ്ഞു. ഭര്‍ത്താവിന്റെ കുടുംബം തങ്ങളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് സത്യങ്ങള്‍ പറയിപ്പിക്കുകയാണെന്നും ടീസറില്‍ മെഗാന്‍ കുറ്റപ്പെടുത്തുന്നു. 

പകരത്തിന് പകരം എന്ന നിലയില്‍ മെഗാന്‍ കെന്‍സിംഗ്ടണ്‍ കൊട്ടാര ജീവനക്കാരെ മാനസികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി യുഎസില്‍ അഭിമുഖം സംപ്രേക്ഷണം ചെയ്യും. അതേസമയം അവതാരികയ്ക്ക് വമ്പന്‍ തുക ലഭിക്കുന്ന അഭിമുഖത്തില്‍ മെഗാനും, ഹാരിയും ശമ്പളം വാങ്ങുന്നില്ല. ഇവര്‍ ആവശ്യപ്പെടുന്ന ചാരിറ്റിക്ക് സംഭാവനയും നല്‍കുന്നില്ല. എന്നിരുന്നാലും യുഎസില്‍ ദമ്പതികള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന 1 ബില്ല്യണ്‍ ഡോളര്‍ ബ്രാന്റിന് ഉത്തേജനം നല്‍കാന്‍ ഈ പബ്ലിസിറ്റിക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.