CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 23 Seconds Ago
Breaking Now

ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം പങ്കുവെച്ച് വിവാദമായതോടെ ഡിലീറ്റ് ചെയ്ത് ട്രംപ്; പോപ്പുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനിടെ ചിത്രം പങ്കുവെച്ചതില്‍ മാപ്പ് പറയില്ലെന്ന് ട്രംപ്

പോപ്പ് സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചത് ദൈവവചനത്തിന്റെ ഭാഗമായാണെന്നും, ട്രംപ് ഭരണകൂടത്തിന് എതിരായ വിമര്‍ശനമല്ലെന്നും വത്തിക്കാന്‍

സ്വയം യേശുക്രിസ്തുവായി അനുകരിക്കുന്ന ചിത്രം പങ്കുവെച്ചത് അതില്‍ താനൊരു ഡോക്ടറായി തോന്നിയത് കൊണ്ടാണെന്ന് വാദിച്ച് ഡൊണാള്‍ഡ് ട്രംപ്. പോപ്പുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനൊപ്പം പങ്കുവെച്ച ചിത്രമാണെങ്കിലും ഇത് മാപ്പ് പറയില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. 

സംഭവം വിവാദമായതോടെ എഐ ചിത്രം ട്രംപ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതില്‍ ഖേദപ്രകടനത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 'അത് ഞാന്‍ പോസ്റ്റിട്ടതാണ്. അതില്‍ ഞാനൊരു ഡോക്ടറാണെന്നാണ് കരുതിയത്. റെഡ് ക്രോസിന്റെ ജോലിക്കാരനായി തോന്നുന്ന വിധമായിരുന്നു ഇത്', ട്രംപ് തന്റെ നടപടിയെ കുറിച്ച് വിശദീകരിച്ചു. 

അതേസമയം പോപ്പ് ലിയോയ്‌ക്കെതിരെ നേരത്തെ ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പോപ്പ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ദുര്‍ബലനാണെന്നാണ് പ്രസിഡന്റ് വിമര്‍ശിച്ചത്. വിദേശ നയങ്ങളുടെ കാര്യത്തിലും മോശമാണ്. തന്റെ ഇറാന്‍ യുദ്ധത്തെ പോപ്പ് അപലപിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. 

സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്കിടെയാണ് സ്വയം ദൈവമാകാന്‍ നോക്കുന്നതിനെയും, അന്ത്യമില്ലാത്ത ശക്തിയുണ്ടെന്ന് നടിക്കുന്നതിനെയും പോപ്പ് വിമര്‍ശിച്ചത്. ട്രംപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇത് വൈറ്റ് ഹൗസിന് നേര്‍ക്കുള്ള വിമര്‍ശനമായാണ് വിവക്ഷിച്ചത്. ഇതോടെ പോപ്പിനെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. ഇറാന് ആണവായുധം ഉണ്ടാക്കാവുന്നതാണെന്ന് ചിന്തിക്കുന്ന ഒരു പോപ്പിനെ വേണഅടെന്നാണ് പ്രസിഡന്റ് തിരിച്ചടിച്ചത്. എന്നാല്‍ പോപ്പ് സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചത് ദൈവവചനത്തിന്റെ ഭാഗമായാണെന്നും, ട്രംപ് ഭരണകൂടത്തിന് എതിരായ വിമര്‍ശനമല്ലെന്നും വത്തിക്കാന്‍ വിശദീകരിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.