CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 33 Minutes 46 Seconds Ago
Breaking Now

ജിഡിപി ഉയര്‍ന്നതില്‍ ആഹ്ലാദിക്കാന്‍ വകയുണ്ടോ? അതിശയിപ്പിക്കുന്ന വളര്‍ച്ചാ കണക്കുകള്‍ 'അവസാനത്തേത്'; ഇറാന്‍ യുദ്ധം ചിത്രം മാറ്റിമറിക്കും; യുദ്ധത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യം ബ്രിട്ടന്‍?

പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിക്കുമെന്ന് വിപണികള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു

ഇറാനില്‍ നടക്കുന്ന യുദ്ധം ലോകത്തില്‍ ഏറ്റവും സാരമായി ബാധിക്കുന്ന വികസിത സമ്പദ് വ്യവസ്ഥകളില്‍ ഒന്നാം സ്ഥാനം ബ്രിട്ടനായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കുന്നു. ഊര്‍ജ്ജ ലഭ്യതയ്ക്കായി ബ്രിട്ടന്‍ വിദേശ രാജ്യങ്ങളെയാണ് കാര്യമായി ആശ്രയിക്കുന്നത്. ഇത് തന്നെയാണ് ലോകത്തിന്റെ മറ്റൊരു മൂലയില്‍ നടക്കുന്ന യുദ്ധം പോലും ബ്രിട്ടനിലെ സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. 

ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച താഴുമെന്നാണ് ഐഎംഎഫ് ഈ ഘട്ടത്തില്‍ പ്രവചിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ & ഡെവലപ്‌മെന്റും ഈ ഡൗണ്‍ഗ്രേഡിംഗ് നടത്തിയിട്ടുണ്ട്. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ എണ്ണ, ഗ്യാസ് വില കുതിച്ചുയര്‍ന്നത് രാജ്യത്തിന് കനത്ത ആഘാതമാണ്. ഇത് ബിസിനസ്സുകള്‍ മുതല്‍ കുടുംബ ബജറ്റിനെ വരെ സ്വാധീനിക്കുന്ന ഘടകവുമാണ്. 

പണപ്പെരുപ്പത്തെ നേരിട്ട് സ്വാധീനിക്കുമെന്നതിനാല്‍ പലിശ നിരക്കുകള്‍ ഷോക്കില്‍ നില്‍ക്കുകയാണ്. വരും മാസങ്ങളില്‍ പലിശ കൂട്ടാനുള്ള സാധ്യതകളും കാണുന്നുണ്ട്. ഫെബ്രുവരി വരെ മൂന്ന് മാസങ്ങളില്‍ 0.5% ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഈ തിരിച്ചടി. ഇതിന് പിന്നാലെയാണ് ഇറാന്‍ യുദ്ധം സമാരംഭിച്ചത്. 

ഇതോടെ അനുകൂല സ്ഥിതി നഷ്ടമാകുകയും, പണപ്പെരുപ്പത്തിന് ഉത്തേജനമേകുന്ന അവസ്ഥ രൂപം കൊള്ളുകയുമാണ്. പലിശ നിരക്ക് ഉയര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിക്കുമെന്ന് വിപണികള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. ഇത് സംഭവിച്ചാല്‍ മോര്‍ട്ട്‌ഗേജ് വിപണിക്കും ഷോക്കായി മാറും. നിലവില്‍ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ ഉയര്‍ത്തി പ്രതിരോധത്തിന് ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.