CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 24 Minutes 45 Seconds Ago
Breaking Now

ഏപ്രില്‍ 1 മുതല്‍ ഡ്രൈവിംഗ് നിയമങ്ങള്‍ മാറുന്നു; നിയമമാറ്റം അറിയാതെ പതിവ് രീതി ആവര്‍ത്തിച്ചാല്‍ പോക്കറ്റ് കീറും; പാര്‍ക്കിംഗ് വിലക്ക് മുതല്‍ മൊബൈല്‍ ഫോണിന്റെ പരിപൂര്‍ണ്ണ നിരോധനം വരെ; ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ കാര്‍ ഓടിക്കാന്‍ ചാര്‍ജ്ജ്, പിന്നാലെ ബ്രിസ്റ്റോളും

വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 200 പൗണ്ട് ഫൈനാണ് ലഭിക്കുക

ഏപ്രില്‍ മുതല്‍ യുകെയിലെ ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് ഒരു സെറ്റ് പുതിയ നിയമങ്ങള്‍. കാര്‍ ടാക്‌സ് വര്‍ദ്ധന മുതല്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരെ വരെ പിടികൂടാന്‍ പുതിയ നിയമങ്ങള്‍ കാത്തിരിക്കും. നിയമങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് പെനാല്‍റ്റി പോയിന്റും, ഫൈനും ഉള്‍പ്പെടെ ഏല്‍ക്കേണ്ടി വരും. 

വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 200 പൗണ്ട് ഫൈനാണ് ലഭിക്കുക. ഫോട്ടോയും, വീഡിയോയും എടുക്കാന്‍ ഫോണ്‍ ഉപയോഗിച്ചെന്ന ന്യായം ഇനി പറയാനും സാധിക്കില്ല. ലണ്ടനിലെ പേവ്‌മെന്റ് പാര്‍ക്കിംഗ് വിലക്ക് മറ്റ് ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിയമം തെറ്റിച്ചാല്‍ 70 പൗണ്ട് പിഴയാണ് ലഭിക്കുക. നിയമം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാബല്യത്തില്‍ വരുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. 

അതേസമയം ഇന്ധന ഡ്യൂട്ടി ലിറ്ററിന് 57.95 പെന്‍സായി മരവിപ്പിച്ച് നിര്‍ത്തിയ നടപടി തുടരാന്‍ ചാന്‍സലര്‍ ഋഷി സുനാക് ബജറ്റ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ലോക്കല്‍ ക്ലീന്‍ എയര്‍ സോണുകളില്‍ വാഹനം ഓടിക്കാന്‍ ചാര്‍ജ്ജ് നല്‍കുന്നതാണ് മറ്റൊരു നിയമം. ബാത്തിലെയും, ബര്‍മിംഗ്ഹാമിലെയും റോഡ് ഉപയോഗിക്കാന്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടി വരും. ബര്‍മിംഗ്ഹാമിലെ സ്‌കീം പ്രകാരം സിറ്റി സെന്ററില്‍ കാര്‍ ഓടിക്കാന്‍ പ്രതിദിനം 8 പൗണ്ട് ചെലവാക്കണം. ബ്രിസ്റ്റോളും ക്ലീന്‍ എയര്‍ സോണ്‍ നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ട്.

ബെനഫിറ്റ് ഇന്‍ കൈന്‍ഡ് റേറ്റും ഏപ്രില്‍ മുതല്‍ തിരിച്ചെത്തും. ഇതോടെ സ്വന്തം വാഹനം ഉപയോഗിക്കാന്‍ വര്‍ഷത്തില്‍ 390 പൗണ്ട് ചാര്‍ജ്ജ് നല്‍കണം. വരുമാനവും, വാഹനത്തിന്റെ മൂല്യവും നോക്കി 1 ശതമാനം ചാര്‍ജ്ജിലാണ് റേറ്റ് തുടങ്ങുക. 2022ല്‍ ഇത് 2 ശതമാനമായി ഉയരാനാണ് സാധ്യത. 

ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഏപ്രില്‍ 12 മുതല്‍ ഡ്രൈവിംഗ് ക്ലാസുകള്‍ പുനരാരംഭിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ഘട്ടത്തില്‍ ലക്ഷക്കണക്കിന് പേരുടെ ക്ലാസുകള്‍ മുടങ്ങി കിടക്കുകയാണ്. എന്നാല്‍ പ്രാക്ടിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഏപ്രില്‍ 22ന് ശേഷമാകും പുനരാരംഭിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.