CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 24 Minutes 36 Seconds Ago
Breaking Now

ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ച അത്യാഹിത വിഭാഗത്തിലായി! മള്‍ട്ടിപ്പിള്‍ ബ്ലഡ് ക്ലോട്ട് നേരിട്ടിട്ടും ഈ 34-കാരന്‍ പറയുന്നു ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സ്വീകരിക്കാന്‍; കാരണമെന്ത്?

ഈസ്റ്റ് ലണ്ടനിലെ പോപ്ലാറില്‍ നിന്നുള്ള വിവാഹിതനായ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് വര്‍ക്കര്‍ ഇപ്പോള്‍ വീട്ടില്‍ ആരോഗ്യം വീണ്ടെടുക്കുകയാണ്

എന്തെങ്കിലും ഒരു വിഷയത്തില്‍ ഒരു അപകടം നേരിട്ടാല്‍ പിന്നെ ആ വഴിക്ക് പോകരുതേയെന്നാണ് പൊതുവെ നമ്മളൊക്കെ ചെയ്യാറുള്ളത്. എന്നാല്‍ ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിച്ച് റിയാക്ഷന്‍ നേരിട്ട് ബ്ലഡ് ക്ലോട്ടുമായി ഇന്റന്‍സീവ് കെയറില്‍ ചെന്നുകലാശിച്ചിട്ടും ആരോഗ്യവാനായ ഈ 34-കാരന്‍ മറ്റുള്ളവരോട് വാക്‌സിന്‍ സ്വീകരിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ഇതിന് കാരണം എന്താകും?

'വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ 5 കിലോമീറ്റര്‍ ഓട്ടത്തിനിടെ മസില്‍ പിടിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയിലായി, ബ്ലഡ് ക്ലോട്ട് തലച്ചോറില്‍ എത്തുമെന്നാണ് മെഡിക്കല്‍ ടീം എന്നോട് പറഞ്ഞത്', മുഹമ്മദ് ചൗധരി തന്റെ അനുഭവം വിവരിക്കുന്നു. 

ഈസ്റ്റ് ലണ്ടനിലെ പോപ്ലാറില്‍ നിന്നുള്ള വിവാഹിതനായ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് വര്‍ക്കര്‍ ഇപ്പോള്‍ വീട്ടില്‍ ആരോഗ്യം വീണ്ടെടുക്കുകയാണ്. അടുത്ത ആറ് മാസത്തേക്ക് ബ്ലഡ് തിന്നറുകള്‍ എടുക്കേണ്ട അവസ്ഥയിലുമാണ്. എന്നാല്‍ മറ്റുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതുമായി മുന്നോട്ട് പോകണമെന്ന് ചൗധരി ആവശ്യപ്പെടുന്നു. 

'എന്റെ അനുഭവം ഈ വിധം ആണെങ്കിലും വാക്‌സിന്‍ എടുക്കാനാണ് ഞാന്‍ ഉപദേശിക്കുക. അത്യപൂര്‍വ്വമായ കേസുകളില്‍ ബ്ലഡ് ക്ലോട്ടായി രൂപപ്പെടുന്ന സൈഡ് ഇഫക്ടിനെ കുറിച്ച് ബോധവത്കരണം നടത്താന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്', മുഹമ്മദ് ചൗധരി വ്യക്തമാക്കി. 

മസില്‍ പിടിച്ചതാണെന്ന തെറ്റിദ്ധാരണ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറി. നെഞ്ചുവേദനയും, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും, തലവേദനയും രൂപപ്പെട്ടതോടെ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടു. അത്യാഹിത വിഭാഗത്തില്‍ ഏതാനും ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ മുഹമ്മദിന്റെ അവസ്ഥ ഭേദപ്പെട്ടു. ഈസ്റ്റര്‍ തിങ്കളാഴ്ച ആശുപത്രി വിടുകയും ചെയ്തു. 

വാക്‌സിനെ ആരും ഭയക്കേണ്ടതില്ലെന്നാണ് ഈ അനുഭവത്തിലൂടെ കടന്നുപോയിട്ടും ഈ ചെറുപ്പക്കാരന്‍ ഓര്‍മ്മിപ്പിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.