ആശുപത്രി കിടക്കയില്‍ രോഗബാധിതയായി കിടന്ന സ്‌ട്രോക്ക് നേരിട്ട രോഗി ലൈംഗിക പീഡനം നേരിട്ട് മരിച്ചതായി ഇന്‍ക്വസ്റ്റ്. ബ്ലാക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ സ്‌ട്രോക്ക് ബാധിച്ച് അഡ്മിറ്റ് ചെയ്തിരിക്കവെയാണ് വലേറിയ നീല്‍ മരിക്കുന്നത്. കസേരയില്‍ നിന്ന് വീണ് ഇവരുടെ കാലും ഒടിഞ്ഞിരുന്നു. എന്നാല്‍ 75-കാരിയുടെ ആരോഗ്യ നില മോശമാകുകയും, നാല് ദിവസത്തിന് ശേഷം മരിക്കുകയുമായിരുന്നു.
മെഡിക്കല്‍ ബന്ധമില്ലാത്ത ആന്തരികമായ മുറിവേറ്റാണ് മുത്തശ്ശി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കൊലപാതകം, ലൈംഗിക പീഡനം, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങള്‍ക്ക് ഒരു പുരുഷ ഹോസ്പിറ്റല്‍ ജോലിക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങളുടെ ഭാഗമായി ഇയാളെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.
'ഗുഹ്യഭാഗത്ത് ഏറ്റ മുറിവുകളാണ് ആശങ്ക ഉയര്‍ത്തിയത്. ഇതാണ് ലങ്കാഷയര്‍ കോണ്‍സ്റ്റാബുലറിയുടെ അന്വേഷണത്തിന് ഇടയാക്കിയത്', ബ്ലാക്ക്പൂള്‍ & ഫൈഡ് കൊറോണര്‍ അലന്‍ വില്‍സണ്‍ പറഞ്ഞു. സുപ്രധാനമായ സ്‌ട്രോക്ക് ബാധിച്ചിരുന്നെങ്കിലും ഇതായിരുന്നില്ല മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഇത് ലൈംഗിക പീഡനത്തില്‍ നിന്നും ഏറ്റതാണെന്ന് പതോളജിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018 നവംബര്‍ 16നാണ് നീല്‍ മരിച്ചത്. ബ്ലാക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ സ്‌ട്രോക്ക് യൂണിറ്റില്‍ നടന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പോലീസില്‍ അറിയിച്ചിരുന്നു. നിരവധി രോഗികളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതോടെ മറ്റ് രണ്ട് രോഗികള്‍ക്ക് എതിരെ നടന്ന ഗുരുതരമായ ലൈംഗിക അതിക്രമങ്ങളില്‍ റിപ്പോര്‍ട്ട് ലഭിച്ചു. സ്‌ട്രോക്ക് യൂണിറ്റില്‍ ജോലി ചെയ്ത ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനും സമാനമായ അനുഭവം നേരിട്ടു.