CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 17 Seconds Ago
Breaking Now

ജൂണ്‍ 21ന് വിലക്കുകള്‍ അവസാനിപ്പിച്ചിട്ട് വേണം പ്രധാനമന്ത്രിക്ക് വിവാഹം കഴിക്കാന്‍! മാസ്‌കും, സാമൂഹിക അകലവും ജൂണ്‍ 21ന് ബ്രിട്ടനില്‍ അപ്രസക്തമാകും; വിവാഹങ്ങള്‍ക്ക് ആളും മേളവുമാകാം; ജനത്തിന് സ്വാതന്ത്ര്യം തിരിച്ചുനല്‍കാന്‍ ഇക്കുറി പിന്തുണ ശാസ്ത്രജ്ഞര്‍ വക! സ്വന്തം വിവാഹം നടത്താന്‍ ബോറിസ്

മെയ് 17 മുതല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണത്തിലുള്ള പരിധികള്‍ നീക്കും

ബ്രിട്ടനില്‍ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഒരു വര്‍ഷത്തിന് മുന്‍പാണ്. അതിന് ശേഷം രണ്ട് ലോക്ക്ഡൗണുകള്‍ക്ക് കൂടി രാജ്യം സാക്ഷ്യം വഹിച്ചു. ആദ്യ രണ്ട് ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചത് ശാസ്ത്രജ്ഞരുടെ ഉപദേശം അനുസരിച്ചാണെങ്കിലും, ഇതില്‍ നിന്ന് ഇളവുകള്‍ പ്രഖ്യാപിച്ചതില്‍ അല്‍പ്പം അശാസ്ത്രീയത ഉണ്ടായിരുന്നുവെന്ന് മൂന്നാം ലോക്ക്ഡൗണ്‍ വന്നപ്പോള്‍ വ്യക്തമായി. എന്നാല്‍ ജൂണ്‍ 21ന് മൂന്നാം ലോക്ക്ഡൗണ്‍ വിലക്കുകള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുമ്പോള്‍ പിന്തുണയുമായി ശാസ്ത്രജ്ഞര്‍ കൂടെയുണ്ട്. 

ഷോപ്പുകളില്‍ മാസ്‌ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ നിബന്ധനകള്‍ ജൂണ്‍ 21ന് തന്നെ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നുമാത്രമല്ല വിവാഹങ്ങളില്‍ പങ്കെടുക്കാനുള്ള പരിധികളും ഈ ദിവസത്തോടെ നീക്കും. മാസ്‌കും, സാമൂഹിക അകലവും ഇല്ലാതാകുന്നതിനെ നാഷണല്‍ ഇക്കോണമി റിക്കവറി ടാസ്‌ക്‌ഫോഴ്‌സ് പിന്തുണച്ചു. 

വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിബന്ധന സാധ്യമാകുന്ന ഇടങ്ങളിലെല്ലാം നിര്‍ത്തലാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 'ഫ്രീം ഡേ' എന്നാണ് ഈ ദിവസത്തെ അതിനാല്‍ വിശേഷിപ്പിക്കുന്നത്. ജൂണ്‍ 21 മുതല്‍ ഇതുവരെയുള്ള വിലക്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി എംപിമാരെ അറിയിച്ചു. ഷോപ്പുകളിലും, ഓഫീസുകളിലും മാസ്‌ക് ഒഴിവാക്കുമെങ്കിലും ബസുകള്‍, ട്രെയിനുകള്‍, ട്യൂബ് എന്നിവിടങ്ങളില്‍ മാസ്‌ക് നിബന്ധന തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

മെയ് 17 മുതല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണത്തിലുള്ള പരിധികള്‍ നീക്കും. ജൂണ്‍ 21ന് വിവാഹങ്ങള്‍ക്കുള്ള നിബന്ധനകളും അവസാനിക്കും. ഇതിന് ശേഷം മറ്റൊരു സുപ്രധാന പരിപാടി പ്രധാനമന്ത്രിക്കുണ്ട്. അത് അദ്ദേഹത്തിന്റെ വിവാഹമാണ്. പ്രതിശ്രുത വധു കാരി സിമണ്ട്‌സിനെ ബോറിസ് വിലക്കുകള്‍ക്ക് ഇളവ് നല്‍കിയ ശേഷം വിവാഹം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അന്തിമ തീയതി നിശ്ചയിച്ചിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.