CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 52 Seconds Ago
Breaking Now

ഇതൊക്കെ കണ്ട് പ്രചോദനം നേടിയില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനല്ല! ടോക്യോ പാരാലിംപിക്‌സില്‍ അത്‌ലറ്റുകളുടെ മനഃക്കരുത്ത് കണ്ട് അന്തംവിട്ട് ലോകം; വായില്‍ ബാറ്റ് പിടിച്ച് ടേബിള്‍ ടെന്നീസ്; നീന്തല്‍ക്കുളത്തിലേക്ക് ചാടാന്‍ ടവല്‍ കടിച്ചുപിടിച്ച് നീന്തല്‍താരം

പാരാലിംപിക്‌സ് താരങ്ങളുടെ പ്രകടനം കണ്ട് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കൈയടിക്കുകയാണ്

രണ്ട് കൈകളുണ്ട്, രണ്ട് കാലുകളുണ്ട്. ചിന്തിക്കാന്‍ ശേഷിയുള്ള തലച്ചോറുണ്ട്. പക്ഷെ അതിന് അനുസരിച്ചുള്ള പ്രവര്‍ത്തനം, ശുദ്ധശൂന്യം. പൊതുവെയുള്ള മനുഷ്യരുടെ അവസ്ഥ ഇതാണ്. പക്ഷെ മേല്‍പ്പറഞ്ഞ പല അംഗഭാഗങ്ങളും ഇല്ലാത്ത മനുഷ്യര്‍ പാരാലിംപിക്‌സ് വേദിയില്‍ അരങ്ങുതകര്‍ക്കുന്നത് കണ്ട് ഞെട്ടലിലും, അതോടൊപ്പം ത്രില്ലിലുമാണ് ലോകം. 

ടോക്യോയില്‍ നടക്കുന്ന പാരാലിംപിക്‌സിലാണ് താരങ്ങളുടെ മാസ്മരിക പ്രകടനം വിസ്മയിപ്പിക്കുന്നത്. ഈജിപ്തിന്റെ ഇബ്രാഹിം ഹമദ്ടൗ വായില്‍ ബാറ്റ് പിടിച്ചാണ് ടേബിള്‍ ടെന്നീസ് മത്സരത്തിന് ഇറങ്ങിയത്. 10-ാം വയസ്സില്‍ അപകടത്തിലാണ് ഇബ്രാഹിമിന്റെ കൈകള്‍ നഷ്ടമായത്. 

മറ്റൊരു ശ്രദ്ധേയമായ പ്രകടനം നടത്തിയത് ബ്രസീല്‍ നീന്തല്‍ താരം ദോസ് സാന്റോസാണ്. ഇരുകൈകളും ഇല്ലാത്ത ഈ നീന്തല്‍താരം ടവല്‍ പല്ല് കൊണ്ട് കടിച്ചുപിടിച്ചാണ് നീന്തല്‍ കുളത്തിലേക്ക് ചാടിയത്. മത്സരത്തില്‍ ഇദ്ദേഹത്തിന് വെള്ളി മെഡല്‍ ലഭിക്കുകയും ചെയ്തു. 

പാരാലിംപിക്‌സ് താരങ്ങളുടെ പ്രകടനം കണ്ട് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കൈയടിക്കുകയാണ്. കൈയും, കാലുമുള്ള സാധാരണ ഒളിംപിക്‌സ് താരങ്ങളേക്കാള്‍ പ്രചോദനമേകുന്നത് ഇവരാണെന്ന് ചിലര്‍ കുറിയ്ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.