CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 45 Seconds Ago
Breaking Now

സ്റ്റുഡന്റ് നഴ്‌സിന്റെ മൊബൈല്‍ നമ്പറുള്ള പാഴ്‌സല്‍ അയല്‍വാസിയുടെ വീട്ടിലെത്തി; 23-കാരിയെ അശ്ലീല സന്ദേശങ്ങള്‍ കൊണ്ട് പൊതിഞ്ഞ് 46-കാരന്‍; സെക്‌സില്‍ ഏര്‍പ്പെടാന്‍ 200 പൗണ്ട് ഓഫറും? പോലീസില്‍ വിവരം അറിയിച്ചതോടെ അറസ്റ്റ്; പാഴ്‌സലുകളില്‍ മൊബൈല്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നതിനെതിരെ ക്യാംപെയിന്‍

എന്തായാലും ഈ സംഭവത്തോടെ വീട് മാറിയ മാഡിസണ്‍ ഫോണ്‍ നമ്പറും മാറ്റി

വീട്ടിലേക്ക് പല സാധനങ്ങളും പാഴ്‌സലായി എത്തുന്ന കാലമാണ്. പലപ്പോഴും വ്യക്തിഗത വിവരങ്ങള്‍ മറച്ചായിരിക്കും പാഴ്‌സലുകള്‍ എത്തുക. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇത് സാധിക്കാതെ പോകുകയും, പാഴ്‌സല്‍ ശല്യക്കാരനായ അയല്‍വാസിയുടെ കൈകളില്‍ എത്തുകയും ചെയ്താലുള്ള അവസ്ഥ എന്തെന്ന് ഈ സ്റ്റുഡന്റ് നഴ്‌സിനോട് ചോദിച്ചാല്‍ മതി. യുവതിയുടെ മൊബൈല്‍ നമ്പറുള്ള പാക്കേജ് ശല്യക്കാരനായ അയല്‍വാസിയുടെ വിലാസത്തില്‍ ഡെലിവര്‍ ചെയ്തതോടെയാണ് ഇയാളുടെ അശ്ലീല സന്ദേശങ്ങള്‍ക്ക് സ്റ്റുഡന്റ് നഴ്‌സ് ഇരയായത്. 

ഈ വര്‍ഷം ജനുവരിയിലാണ് പഠന ആവശ്യത്തിനായി മെഡിക്കല്‍ ബുക്കുകള്‍ 23-കാരി എലീനര്‍ മാഡിസണ്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ പാക്കേജ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡിലെ വീട്ടിലേക്ക് എത്തുമ്പോള്‍ യുവതി നഴ്‌സിംഗ് പ്ലേസ്‌മെന്റിലായിരുന്നു. ഇതോടെയാണ് പാക്കേജ് അയല്‍വാസിയായ 46-കാരന്‍ ജെഹാദ് ഖാന്റെ കൈയില്‍ കിട്ടിയത്. 

പാക്കേജിലുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇയാള്‍ മാഡിസണ് സന്ദേശങ്ങള്‍ അയച്ച് തുടങ്ങി. അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും, തനിക്ക് പ്രേമമാണെന്നും അറിയിക്കുന്നവയായിരുന്നു സന്ദേശങ്ങള്‍. ഇതോടൊപ്പം സെക്‌സില്‍ ഏര്‍പ്പെടാന്‍ 200 പൗണ്ട് നല്‍കാമെന്നും ഓഫര്‍ അയച്ചു. തന്നെ വെറുതെവിടാന്‍ മാഡിസണ്‍ ആവശ്യപ്പെട്ടെങ്കിലും ഖാന്‍ ശല്യം തുടര്‍ന്നു. ഒടുവില്‍ പോലീസില്‍ വിവരം അറിയിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ഈ പ്രശ്‌നം അവസാനിച്ചത്. 

എന്നാല്‍ അതൊരു ഇടവേള മാത്രമായിരുന്നുവെന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഖാന്‍ വീണ്ടും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതോടെ വ്യക്തമായി. ലൈംഗിക ആവശ്യങ്ങള്‍ക്കൊപ്പം സ്വകാര്യ ഭാഗങ്ങളുടെ ചിത്രവും അയച്ചതോടെയാണ് സ്റ്റുഡന്റ് നഴ്‌സ് വിവരം പോലീസില്‍ അറിയിച്ചത്. ഖാനെ കുറിച്ച് അറിയാമായിരുന്ന പോലീസ് അതേ ദിവസം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

2021 ഒക്ടോബറില്‍ ടേംസൈഡ് മജിസ്‌ട്രേറ്റ്‌സ് മുന്‍പാകെ ഹാജരാക്കിയ ഖാനെ അപമാനിക്കലിനും, തെറ്റായ ആശയവിനിമയം നടത്തിയതിലും കുറ്റക്കാരനായി കോടതി വിധിച്ചു. 12 മാസത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും, 12 മാസത്തെ റിസ്‌ട്രെയിനിംഗ് ഓര്‍ഡറും, 20 ദിവസത്തെ റിഹാബിലിറ്റേഷനും, 240 മണിക്കൂര്‍ വേതനരഹിത ജോലിയുമാണ് ഇയാള്‍ക്ക് നല്‍കിയത്. 

എന്തായാലും ഈ സംഭവത്തോടെ വീട് മാറിയ മാഡിസണ്‍ ഫോണ്‍ നമ്പറും മാറ്റി. ഇപ്പോള്‍ മൊബൈല്‍ നമ്പറുകള്‍ പാഴ്‌സലുകളില്‍ പ്രിന്റ് ചെയ്യുന്നത് നിര്‍ത്താനും, സമാനമായ അവസ്ഥയില്‍ നിന്നും ആളുകളെ സംരക്ഷിക്കാനും നടപടി ആവശ്യപ്പെട്ടുള്ള പെറ്റീഷന്‍ ആരംഭിച്ചിരിക്കുകയാണ് സ്റ്റുഡന്റ് നഴ്‌സ്. 




കൂടുതല്‍വാര്‍ത്തകള്‍.