CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 28 Seconds Ago
Breaking Now

ബ്രിട്ടീഷ് തലസ്ഥാനത്ത് പാകിസ്ഥാനി വംശജരുടെ ആസ്ഥാനം ഇളക്കാന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വരുന്നു; 4000 ഗ്രൂമിംഗ് കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്; ബ്രിട്ടീഷ് പെണ്‍കുട്ടികളെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയപ്പോള്‍ മേയര്‍ കണ്ണടച്ച് ഇരുട്ടാക്കിയോ?

തലസ്ഥാനത്ത് സംഘടിത ഗ്രൂമിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അവകാശപ്പെട്ടിരുന്നു

ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ക്ക് നേരെ പാകിസ്ഥാനി വംശജര്‍ നടത്തിയ ലൈംഗിക പീഡനങ്ങളും, ബലാത്സംഗങ്ങളും, ക്രൂരതകളും പുറത്തുവന്നപ്പോള്‍ രാജ്യം ഒന്നടങ്കം ഞെട്ടലിലാണ്. റോത്തര്‍ഹാമില്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ പ്രധാനമായും പാകിസ്ഥാനി വംശജരായിരുന്നു പ്രതികള്‍. വംശവെറിയന്‍മാരെന്ന് മുദ്രകുത്തുമെന്ന് ഭയന്ന് സിസ്റ്റം നിശബ്ദരായപ്പോള്‍ കുറ്റവാളികള്‍ പെണ്‍കുട്ടികളെ ക്രൂരതകള്‍ക്ക് ഇരയാക്കുകയായിരുന്നു. 

എന്നാല്‍ റോത്തര്‍ഹാം കേസില്‍ ഉള്‍പ്പെടെ നേരിട്ട വീഴ്ചകള്‍ വിവാദമായതോടെ ഇത്തരം ലൈംഗിക ചൂഷണ കേസുകള്‍ പുനരന്വേഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ് സേന. തലസ്ഥാന നഗരമായ ലണ്ടനില്‍ പുനരന്വേഷണം ആവശ്യമുള്ള നാലായിരത്തിലേറെ ഗ്രൂമിംഗ് ഗ്യാംഗ് കേസുകളാണ് മെട്രോപൊളിറ്റന്‍ പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. 

ലണ്ടനില്‍ 2010 മുതലുള്ള സംഘം ചേര്‍ന്നുള്ള ലൈംഗിക ചൂഷണങ്ങളാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഓഡിറ്റിംഗിന് വിധേയമാക്കിയത്. കുറ്റവാളികള്‍ ഇപ്പോഴും സസുഖം സ്വതന്ത്രരായി നടക്കുന്നുവെന്ന ആശങ്കയിലായിരുന്നു പരിശോധന. ഏകദേശം 12000 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇതില്‍ കാല്‍ശതമാനം കേസുകളും വീണ്ടും അന്വേഷിക്കണമെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 

തലസ്ഥാനത്ത് സംഘടിത ഗ്രൂമിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അവകാശപ്പെട്ടിരുന്നു. റോച്ച്‌ഡേലിലും, റോത്തറാമിലും കണ്ടത് പോലെ കുട്ടിപ്പീഡനങ്ങള്‍ക്ക് തന്റെ നഗരത്തില്‍ ഇല്ലെന്ന് മേയര്‍ പല തവണ നിഷേധിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് മെറ്റ് പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണത്തിന് തുടക്കം കുറിയ്ക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.