CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 31 Minutes 55 Seconds Ago
Breaking Now

ബൂസ്റ്റര്‍ വാക്‌സിനെടുത്ത് പ്രധാനമന്ത്രി; ഒമിക്രോണിനെ തുരത്താനും, ക്രിസ്മസിനെ രക്ഷിക്കാനും മൂന്നാം ഡോസ് സ്വീകരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് ബോറിസ്; നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് യുകെ; എന്നിട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കേണ്ടെന്ന് ഉപദേശം!

പ്രധാനമന്ത്രിക്ക് ബൂസ്റ്റര്‍ നല്‍കി ലണ്ടന്‍ സെന്റ് തോമസ് ആശുപത്രി നഴ്‌സ് സാഫ്രോണ്‍

ക്രിസ്മസിനെ രക്ഷപ്പെടുത്താന്‍ ജനങ്ങളോട് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ബോറിസ് ജോണ്‍സണ്‍. തന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കവെയാണ് ജനങ്ങളോട് പാത പിന്തുടരാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. 57-കാരനായ പ്രധാനമന്ത്രി ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് നഴ്‌സ് സാഫ്രോണില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചത്. വൈറസ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍ നിന്നാണ് ബോറിസിന്റെ വാക്‌സിനേഷനും. 

'നമ്മള്‍ സുരക്ഷയുടെ മതില്‍ ഉയര്‍ത്തിക്കെട്ടുകയാണ്. ഒമിക്രോണ്‍ ചെയ്യാനിടയുള്ളതൊന്നും ബൂസ്റ്ററിന്റെ മൂല്യം കുറയ്ക്കില്ല. അതിനാല്‍ എത്രയും പെട്ടെന്ന് എല്ലാവരും മൂന്നാമത്തെ ഡോസ് എടുക്കണം', പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം വൈറസ് പിടിപെട്ട് താന്‍ മരണത്തെ മുഖാമുഖം കണ്ട കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

18.6 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് മൂന്നാം ഡോസ് നല്‍കിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം ഒമിക്രോണിന്റെ പേരില്‍ ആളുകള്‍ ക്രിസ്മസ് പരിപാടികള്‍ റദ്ദാക്കരുതെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ചില സ്ഥാപനങ്ങളും, വ്യക്തികളും ബുക്കിംഗുകള്‍ റദ്ദാക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ ആവശ്യമില്ലെന്ന് ബോറിസ് ചൂണ്ടിക്കാണിച്ചത്. 

യുകെയില്‍ നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തുമ്പോഴാണ് ക്രിസ്മസ് ആഘോഷിക്കാനുള്ള ഉപദേശം. യുകെയില്‍ ഇതുവരെ 42 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. 53,945 പുതിയ കൊവിഡ് കേസുകളും യുകെയില്‍ കണ്ടെത്തി. ജൂലൈ 17ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 




കൂടുതല്‍വാര്‍ത്തകള്‍.