ബ്രിട്ടനില്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി ഭക്ഷ്യവസ്തുക്കളുടെ വിലയേറി. അവശ്യവസ്തുക്കളുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെ പത്ത് ശതമാനത്തിലേറെയാണ് വില ഉയര്‍ന്നത്. ബീഫും, ബ്രെഡും മുതല്‍ പാല്‍, മുട്ട, പീസ് എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്കാണ് വിലവര്‍ദ്ധനയുടെ 'സുനാമി' നേരിട്ടിരിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ സര്‍വ്വെ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അഞ്ച് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 2700 വര്‍ദ്ധനവുകളാണ് ഉണ്ടായതെങ്കില്‍ ഈ വര്‍ഷം 4400ന് അടുത്ത് വര്‍ദ്ധനവുകളാണ് സംഭവിച്ചിരിക്കുന്നതെന്ന് മേഖലയിലെ അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. പുതുവര്‍ഷത്തില്‍ 10,000ഓളം ഉത്പന്നങ്ങളുടെ വിലയാണ് ഉയര്‍ന്നതെന്ന് വിവിധ ഭക്ഷ്യ റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നു.
സാധാരണ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങളുടെ ശരാശരി വിലയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ 6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രൈസ് ട്രാക്കിംഗ് & റീട്ടെയില്‍ അനലിസ്റ്റുകളായ അസോഷ്യ പറഞ്ഞു. ഗ്രോസറികള്‍ക്കായി മാസത്തില്‍ 430 പൗണ്ട് ചെലവാക്കുന്ന ആളുകള്‍ക്ക് യുകെയില്‍ ശരാശരി 25 പൗണ്ട് അധികമായി ചെലവ് വരുന്നുണ്ട്.
പാലിന് 9 ശതമാനവും, മുട്ടയ്ക്ക് 8 ശതമാനവും, ഹോള്‍മീല്‍ ബ്രെഡിന് 7 ശതമാനവും വിലവര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഓഫറുകള്‍ നോക്കിയാണ് ഉപഭോക്താക്കള്‍ പലപ്പോഴും ഷോപ്പിംഗ് നടത്തുന്നത്. എന്നാല്‍ ഉയര്‍ന്ന ഗതാഗത ചെലവും, ഇന്ധന ചെലവും ഭക്ഷ്യവിതരണ ശൃംഖലയെയും, ഗ്രോസറി മേഖലയെയും ബാധിച്ചിട്ടുണ്ട്.
ഇതിന്റെയെല്ലാം പ്രത്യാഘാതം വരും മാസങ്ങളില്‍ വിലകളില്‍ പ്രതിഫലിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഫ്രെഷ് ഫുഡിന് 3 ശതമാനമാണ് വില വര്‍ദ്ധനവുള്ളതെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിട്ടുണ്ട്.