CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 15 Seconds Ago
Breaking Now

പ്രാര്‍ത്ഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 29 മരണം ; മരിച്ചവരില്‍ 11 പേര്‍ കുട്ടികള്‍

ഫുട്‌ബോള്‍ മൈതാനത്താണു പ്രാര്‍ത്ഥനായോഗം നടന്നത്.

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമായ മോണ്‍റോവിയയില്‍ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 29 മരിച്ചു. മരിച്ചവരില്‍ 11 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.

സംഭവത്തില്‍ 15 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു പൊലീസ് വക്താവ് മോസസ് കാര്‍ട്ടര്‍ പറഞ്ഞു.

ഫുട്‌ബോള്‍ മൈതാനത്താണു പ്രാര്‍ത്ഥനായോഗം നടന്നത്.  ബുധനാഴ്ച രാത്രി 9 മണിയോടെ ചടങ്ങില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളില്‍ ചിലരെ കത്തികളുമായെത്തിയ ഒരു സംഘം അക്രമിച്ചതാണ് തിക്കിനുും തിരക്കിനും കാരണമായതെന്ന് പൊലീസ് പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ലൈബീരിയന്‍ പ്രസിഡന്റ് ജോര്‍ജ് വിയ ഉത്തരവിട്ടു. മൂന്നു ദിവസം രാജ്യത്തു ദുഃഖാചരണം നടത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.