CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 57 Seconds Ago
Breaking Now

പോലീസ് ചോദ്യം ചെയ്യുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ്; പാര്‍ട്ടിഗേറ്റ് അന്വേഷണത്തില്‍ സ്യൂ ഗ്രേയുടെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ഉടന്‍; റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയാല്‍ പൂഴ്ത്തിവെയ്ക്കാതെ പുറത്തുവിടണമെന്ന് നിര്‍ദ്ദേശം; വൈന്‍ ബോട്ടിലുകള്‍ക്ക് അരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥയുടെ കൈയിലെത്തി; ബോറിസിന്റെ കസേര ഇളകുന്നു!

സ്യൂ ഗ്രേ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വൈകിപ്പിക്കാനാണ് പോലീസ് അന്വേഷണത്തെ നം.10 ഉപയോഗിക്കുന്നതെന്നും ആരോപണങ്ങളുണ്ട്

ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടികള്‍ സംഘടിപ്പിച്ച വിഷയം കൂടുതല്‍ രൂക്ഷമായതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതിസന്ധിയില്‍. പോലീസ് താക്കീത് നല്‍കി ചോദ്യം ചെയ്യുന്ന ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് മാറി. ഇതിനിടെ നം.10ല്‍ നടന്ന ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന പാര്‍ട്ടികളില്‍ അന്വേഷണം നടത്തിയ സ്യൂ ഗ്രേയുടെ അന്തിമറിപ്പോര്‍ട്ട് ഇന്ന് തന്നെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഡൗണിംഗ് സ്ട്രീറ്റിന് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവിടുമെന്നാണ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥ കരുതുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കിലും ഉച്ചതിരിഞ്ഞുള്ള പ്രധാനമന്ത്രിയുടെ ചോദ്യോത്തരവേളയ്ക്ക് ശേഷം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. They are said to have celebrated his birthday after his return from a visit to Bovingdon Primary Academy in Hemel Hempstead (pictured), where the PM showed children how to social distance

ലോക്ക്ഡൗണ്‍ ലംഘിച്ച പാര്‍ട്ടിക്കിടെ വൈന്‍ ബോട്ടിലുകള്‍ക്ക് സമീപം നില്‍ക്കുന്ന ബോറിസ് ജോണ്‍സന്റെ ചിത്രങ്ങള്‍ സ്യൂ ഗ്രേയ്ക്ക് ലഭിച്ചതായാണ് സ്‌കൈ ന്യൂസ് വെളിപ്പെടുത്തുന്നത്. നിയമം ലംഘിച്ച് നടന്ന എട്ട് പാര്‍ട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ കണ്ടെത്തിയെന്നും സൂചനയുണ്ട്. കണ്ടെത്തലുകള്‍ പുറത്തുവന്ന ശേഷം ബോറിസിനെതിരെ അവിശ്വാസം രേഖപ്പെടുത്തി പാര്‍ട്ടിക്ക് കത്തയയ്ക്കണോ എന്ന് തീരുമാനിക്കാന്‍ കാത്തിരിക്കുകയാണ് പല ടോറി എംപിമാരും. ഇത് സംഭവിച്ചാല്‍ ബോറിസിന്റെ കസേര തെറിക്കാനും, മറ്റൊരു ടോറി നേതൃത്വ മത്സരത്തിലേക്ക് വഴിതെളിയുകയും ചെയ്യും. 

പാര്‍ട്ടികളെ കുറിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പ്രഖ്യാപിച്ച ക്രിമിനല്‍ അന്വേഷണം ഇതിലും ഗുരുതരമാകുമെന്നാണ് കരുതുന്നത്. സ്യൂ ഗ്രേ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വൈകിപ്പിക്കാനാണ് പോലീസ് അന്വേഷണത്തെ നം.10 ഉപയോഗിക്കുന്നതെന്നും ആരോപണങ്ങളുണ്ട്. എന്നാല്‍ താന്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചില്ലെന്നാണ് ബോറിസ് ഇപ്പോഴും നിലപാട് പുലര്‍ത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.