CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 46 Seconds Ago
Breaking Now

യുകെ സമ്പദ് വ്യവസ്ഥ 0.1% ഇടിഞ്ഞു; ജീവിതച്ചെലവ് ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ മറ്റൊരു സാമ്പത്തിക പ്രതിസന്ധി സംജാതമാകുന്നുവെന്ന് ആശങ്ക

സര്‍വ്വീസ് മേഖലയിലെ ഇടിവാണ് മാര്‍ച്ച് മാസത്തിലെ വളര്‍ച്ച ചുരുങ്ങാനുള്ള പ്രധാന കാരണമായി ഒഎന്‍എസ് കണക്കാക്കുന്നത്

യുകെയുടെ സമ്പദ് വ്യവസ്ഥ 0.1% ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന ആശങ്കയാണ് ഉയരുന്നത്. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ രാജ്യത്തെ ജിഡിപി 0.1% താഴ്ന്നു. കഴിഞ്ഞ മാസം പ്രവചിച്ചതിലും കുറവ് വളര്‍ച്ചയാണ് സമ്പദ് വ്യവസ്ഥയിലുണ്ടായതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

എന്നിരുന്നാലും 2020 ഫെബ്രുവരിയില്‍ കൊവിഡ് ആഞ്ഞടിക്കുന്നതിന് മുന്‍പത്തേക്കാള്‍ 0.7% ഉയര്‍ന്ന നിലയിലാണ് ആകെ ജിഡിപി എന്നത് ശ്രദ്ധേയമാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യുകെ സമ്പദ് വ്യവസ്ഥ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. 

വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസം സമ്പദ് വ്യവസ്ഥ 1 ശതമാനത്തിന് മുകളില്‍ വളരുമെന്നായിരുന്നു വിദഗ്ധരുടെ പ്രതീക്ഷ. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഓരോ മാസവും ജിഡിപി പരിശോധിക്കുന്നുണ്ട്. 

സര്‍വ്വീസ് മേഖലയിലെ ഇടിവാണ് മാര്‍ച്ച് മാസത്തിലെ വളര്‍ച്ച ചുരുങ്ങാനുള്ള പ്രധാന കാരണമായി ഒഎന്‍എസ് കണക്കാക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ പിടിച്ചുനിര്‍ത്തുന്നത് ഉക്രെയിനിലെ യുദ്ധവും, ആഗോള വെല്ലുവിളികളും പോലുള്ള ബാഹ്യ സമ്മര്‍ദങ്ങളാണെന്ന് ചാന്‍സലര്‍ ഋഷി സുനാക് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.