CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 2 Minutes 30 Seconds Ago
Breaking Now

സ്ഥിരമായി അച്ചാര്‍ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കാം

സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. ദഹന പ്രശ്‌നമാണ് ഒന്ന്.കാരണം, അച്ചാറില്‍ അടങ്ങിയിട്ടുള്ള എരിവും എണ്ണയുമാണ്. കൂടാതെ, അള്‍സര്‍ പോലെയുള്ള രോഗങ്ങളും ഇത്തരക്കാര്‍ക്ക് ഉണ്ടായേക്കാം. ചില അച്ചാറുകളില്‍ രുചിക്ക് വേണ്ടി പഞ്ചസാരയും മറ്റു കൃത്രിമ മധുരങ്ങളും ഉപയോഗിയ്ക്കുന്നുണ്ട്. ഇത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരം അച്ചാറുകള്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കണം. കടകളില്‍ നിന്ന് കിട്ടുന്ന അച്ചാറില്‍ രുചിക്കായി ധാരാളം എണ്ണ ചേര്‍ക്കാറുണ്ട്. ഇത് കൊളസ്‌ട്രോള്‍ ഉണ്ടാക്കാന്‍ കാരണമാകാം.

കൂടാതെ, അച്ചാറിലടങ്ങിയിരിക്കുന്ന എണ്ണ ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ തോത് വര്‍ദ്ധിപ്പിയ്ക്കുന്നു. അതുപോലെ, അച്ചാറില്‍ ധാരാളം ഉപ്പ് ചേര്‍ക്കാറുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കും. സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവരുടെ മറ്റൊരു പ്രശനമാണ് ബിപി. അതുകൊണ്ടുതന്നെ, ബിപിയുള്ളവര്‍ അച്ചാര്‍ ഒഴിവാക്കണം.

 




കൂടുതല്‍വാര്‍ത്തകള്‍.