CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 30 Seconds Ago
Breaking Now

പുതിയ 'സാത്താനെ' ഈ വര്‍ഷം പുറത്തിറക്കുമെന്ന് പുടിന്റെ ഭീഷണി; ബ്രിട്ടനിലേക്ക് മൂന്ന് മിനിറ്റ് കൊണ്ട് എത്താന്‍ ശേഷിയുള്ള ആണവ മിസൈല്‍ യുദ്ധരംഗത്ത് ഇറക്കുമെന്ന് റഷ്യ; ഉക്രെയിന്‍ യുദ്ധത്തില്‍ സഹായിച്ചതിന് പക തീര്‍ക്കുമോ?

സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈല്‍ ലോകത്തിലെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായാണ് കരുതുന്നത്

റഷ്യയുടെ പുതിയ സാത്താന്‍ 2 ആണവ മിസൈല്‍ ഈ വര്‍ഷം യുദ്ധ മുന്നണിയിലേക്ക് ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. യുകെയിലേക്ക് കുതിച്ചെത്താന്‍ ഈ ആണവ മിസൈലിന് കേവലം മൂന്ന് മിനിറ്റ് മതിയെന്നാണ് കരുതുന്നത്. 2022 അവസാനത്തില്‍ മിസൈല്‍ സജ്ജമാകുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. 

റഷ്യ സൈന്യത്തെ കൂടുതല്‍ സജ്ജമാക്കി നിര്‍ത്തുന്നത് തുടരുമെന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഉക്രെയിനിലെ അധിനിവേശത്തില്‍ റഷ്യന്‍ സൈന്യത്തിന് നേരിട്ട നഷ്ടങ്ങളെ തുടര്‍ന്നാണ് സൈന്യത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികളുണ്ടാകുമെന്ന് പുടിന്‍ അറിയിച്ചത്. തന്റെ സൈന്യം 'ഹീറോകളായി' പോരാടിയെന്നും അദ്ദേഹം പ്രശംസിച്ചു. A photo realased by the Russian Defence Ministry of an RS-28 Sarmat intercontinental ballistic missile blasting off during a test launch from the Plesetsk Cosmodrome

ക്രെംലിനില്‍ സൈനിക അക്കാഡമി ഗ്രാജുവേറ്റ്‌സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആദ്യ ബാച്ച് സാര്‍മാറ്റ് ബാലിസ്റ്റിക് മിസൈലുകള്‍ യുദ്ധരംഗത്ത് ഈ വര്‍ഷം അവസാനത്തോടെ എത്തിക്കാന്‍ കഴിയുമെന്ന് പുടിന്‍ പ്രഖ്യാപിച്ചത്. സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈല്‍ ലോകത്തിലെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായാണ് കരുതുന്നത്. 11,200 മൈല്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് മിസൈല്‍ എത്തിച്ചേരും. ഇതോടെ യുകെയും, യുഎസും, യൂറോപ്പുമെല്ലാം അനായാസ ലക്ഷ്യങ്ങളായി മാറും. Putin's 'propagandist-in-chief' Dmitry Kiselyov previously threatened to drown Britain twice in a radioactive tidal wave using Satan-2 missile

ഏപ്രിലില്‍ പരീക്ഷണവിജയം നേടിയ സാത്താന്‍ 2ന്റെ വികസനത്തില്‍ പുടിന്‍ പ്രശംസ അറിയിച്ചിരുന്നു. ബാഹ്യ ഭീഷണികളില്‍ നിന്നും റഷ്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ സാര്‍മാറ്റ് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 10-ലേറെ ആണവ യുദ്ധമുഖങ്ങള്‍ ഒരുമിച്ച് തുറക്കാനും, ബ്രിട്ടനും, ഫ്രാന്‍സും പോലുള്ള രാജ്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാനും സാധിക്കുമെന്നാണ് പാശ്ചാത്യ സൈനിക വിദഗ്ധര്‍ വിലയിരുത്തുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.