CURRENCY RATE -
1 GBP :
103.14 INR
1 EUR :
87.03 INR
1 USD :
75.04 INR
Last Updated :
14 Hours 24 Minutes 33 Seconds Ago
Breaking Now

ഇനി മുതൽ ഗർഭസ്ഥശിശുവിന്റെ ചവിട്ടും തൊഴിയുമെല്ലാം അച്ഛൻമാർക്കും അറിയാം.....

ഒരു മാതാവിന്റെ കുത്തകാവകാശമായിരുന്ന അനുഭൂതികളിൽ ഒന്നാണ് ഗർഭസ്ഥ ശിശു അനങ്ങി തുടങ്ങുമ്പോൾ, കുഞ്ഞിന്റെ ചവിട്ടേൽക്കുമ്പോൾ ഉള്ള നിർവൃതി. ഇനി മുതൽ അത് അച്ഛന്മാർക്കും അനുഭവിക്കാൻ സാധിക്കും.

തങ്ങളുടെ കുടുംബ ജീവിതത്തിലേക്ക് മറ്റൊരു അതിഥിയായി ഒരു കുഞ്ഞിക്കാല് കൂടി വരുന്നു എന്നത് തന്നെ സന്തോഷകരമായ കാര്യമാണ്. ഒരു മാതാവിനെ സംബന്ധിച്ച് തന്റെ ഉദരത്തിൽ പേറുന്ന കുഞ്ഞിന്റെ അനക്കങ്ങൾ അനുഭവപ്പെട്ടു തുടങ്ങുമ്പോൾ അവർ തനിക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന അനുഭൂതി എന്ന് ഉള്ളിൽ അഹങ്കരിച്ചിരുന്ന കുഞ്ഞിന്റെ ചലനങ്ങൾ ഇനി മുതൽ അച്ഛന്മാർക്കും അനുഭവിക്കാൻ സാധിക്കും.   

ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ കുഞ്ഞിന്റെ മാതാവിനോടൊപ്പം പിതാവിനും കുഞ്ഞിന്റെ അനക്കങ്ങൾ അനുഭവിക്കാൻ സാധിക്കുന്ന തരത്തിലുള്ള ബെൽറ്റ്‌ വികസിപ്പിച്ചിരിക്കുന്നത് ഒരു കൂട്ടം യു.എസ്. ഗവേഷകരാണ്. ഒഗിളിവി & മാത്തെർ അർജന്റീനിയ എന്ന കമ്പനിയോടൊപ്പം ചേർന്ന് നാപ്പി ഉത്പാദക കമ്പനിയായ ഹഗ്ഗീസ് ആണ് ഈ ബെൽറ്റ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്.  

മാതാപിതാക്കൾ ആകാൻ പോകുന്നവർ ഈ ബെൽറ്റ്‌ ഗർഭിണിയായ തന്റെ ഭാര്യയുടെ ഉദരത്തിൽ ചുറ്റിയതിനു ശേഷം മറ്റൊരു ബെൽറ്റ്‌ സ്വന്തം വയറിനു ചുറ്റും ഉറപ്പിക്കുകയും രണ്ടു ബെൽറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുമ്പോൾ കുഞ്ഞിന്റെ ചലനം അനുഭവിക്കാൻ സാധിക്കും എന്നാണു കമ്പനിയുടെ അവകാശ വാദം. 

നാല് മാസത്തെ പരീക്ഷണങ്ങൾക്ക് ശേഷം കമ്പനി ഇതിനെ കുറിച്ചുള്ള ഒരു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.  അതിൽ ഗർഭിണിയായ ഒരു യുവതിയുടെ ഇടുപ്പിനു ചുറ്റുമായി വെളുത്ത നിറത്തിൽ ഉള്ള മുഴച്ചിരിക്കുന്ന ബെൽറ്റ്‌ കെട്ടുകയും പിന്നീട് അവരുടെ ഭർത്താവിന്റെ ഇടുപ്പിനു ചുറ്റും ഇത് പോലെ തന്നെയുള്ള മറ്റൊരു ബെൽറ്റ്‌ ചുറ്റുകയും ചെയ്യുന്നു. പിന്നീട് ഈ രണ്ടു ബെൽറ്റുകളും തമ്മിൽ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പിന്നെ കാണുന്നത് കുഞ്ഞിന്റെ ചലനങ്ങൾ അനുഭവിക്കുന്ന പിതാവിന്റെ സന്തോഷാശ്രുക്കൾ ആണ്. തന്റെ സ്വന്തം ഉദരത്തിൽ കിടന്നു കുഞ്ഞു അനങ്ങുന്നത് പോലത്തെ അനുഭവമാണ് ഇവർക്ക് കിട്ടുന്നത്.  എന്നാൽ ഈ ബെൽറ്റ്‌ എന്ന് മുതൽ വിപണിയിൽ എത്തുമെന്നതിനെ കുറിച്ച യാതൊന്നും കമ്പനി ഇത് വരെ പറഞ്ഞിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.