CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 37 Minutes 55 Seconds Ago
Breaking Now

തന്റെ പാവക്കുട്ടിയുടെ പാസ്പോര്‍ട്ടില്‍ ബ്രിട്ടീഷ് വിദ്യാര്‍ഥിനി വിദേശയാത്ര നടത്തി.

ഒമ്പതുകാരിയായ വിദ്യാര്‍ഥിനി പാവക്കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ തുര്‍ക്കിയിലേക്കാണ് യാത്ര പോയത്. സൌത്ത് വേല്‍‌സിലെ എമിലി ഹാരിസ് എന്ന ബാലികയാണ് തുര്‍ക്കിയിലേക്ക് യാത്ര പോയത്.

വിമാനത്താവള അധികൃതരുടെ അശ്രദ്ധ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് സൂചന.അവധി ആഘോഷിക്കാന്‍ വേണ്ടിയാണ് എമിലിയും കുടുംബവും തുര്‍ക്കിയിലേക്ക് യാത്രപോയത്. തന്റെ പാവക്കുട്ടിക്ക് വേണ്ടി എമിലി സ്വന്തമായി ഒരു പാസ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ രേഖയില്‍ പാവക്കുട്ടിയുടെ ചിത്രമാണ് പതിച്ചിരുന്നത്. യാത്രയ്ക്കിടെ തുര്‍ക്കി വിമാനത്താവളത്തില്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എമിലിയുടെ മാതാവ് നല്‍കിയത് പാവക്കുട്ടിയുടെ പാസ്പോര്‍ട്ടായിരുന്നു.

ഇതിനിടെ ഉദ്യോഗസ്ഥന്‍ പാവകുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ സീല്‍ രേഖപ്പെടുത്തി തിരിച്ചുനല്‍കുകയും ചെയ്യുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവം വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.