Breaking Now

സത്യൻ അന്തിക്കാട്‌ ചിത്രത്തിൽ ഫഹദിന്റെ നായിക അമല പോൾ.

സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ ഫഹദിന്റെ നായികയായി അമല പോൾ . റണ്‍ ബേബി റണിന് ശേഷം അമല മലയാളത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന് ഇത് വരെ പേര് തീരുമാനമായിട്ടില്ല.

പതിവില്‍ നിന്ന വിപരീതമായി ഗ്രാമീണ പശ്ചാത്തലം വിട്ട് നഗരത്തില്‍ നടക്കുന്ന കഥയാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രത്തില്‍ പറയുന്നത്. റണ്‍ ബേബി റണ്ണിന് ശേഷം അമല പോള്‍ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് അമല വീണ്ടും മലയാളത്തിലെത്തുന്നത്. ആദ്യമായാണ് അമല ഫഹദിന്റെ നായികയായി വെള്ളിത്തിരയിലെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ഇന്നസെന്റും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അര്‍ബുദ ചികിത്സയ്ക്ക് ശേഷം ഇന്നസെന്റിന്റെ തിരിച്ച് വരവ് കൂടിയാണ് പുതിയ ചിത്രം. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.