CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 27 Seconds Ago
Breaking Now

ഐക്യൂ 11എസ്: ഉടന്‍ വിപണിയിലെത്തും

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. ദീര്‍ഘനാളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഐക്യൂ 11എസ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകള്‍ ഐക്യൂ 11എസ് ഹാന്‍ഡ്‌സെറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയെന്ന് അറിയാം.

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറിലാണ് ഐക്യൂ 11എസ് സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനം.

50 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, 13 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍ എന്നിങ്ങനെയുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ വാങ്ങാന്‍ സാധിക്കുന്ന ഐക്യൂ 11എസിന് 49,990 രൂപ പ്രതീക്ഷിക്കാവുന്നതാണ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.