CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 7 Minutes 37 Seconds Ago
Breaking Now

തണുത്ത് വിറച്ച് ബ്രിട്ടന്‍; താപനില -7 സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ രാജ്യം വിറയ്ക്കുന്നു; അടുത്ത ആഴ്ചയിലേക്ക് തണുപ്പിനുള്ള കാലാവസ്ഥാ അലേര്‍ട്ട് പുറപ്പെടുവിച്ചു

ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് ജീവന് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഏജന്‍സി

-7 സെല്‍ഷ്യസിലേക്ക് താപനില കൂപ്പുകുത്തിയതോടെ തണുത്തുവിറച്ച് യുകെ. അര്‍ദ്ധരാത്രിയോടെ താപനില കുത്തനെ താഴ്ന്നതോടെയാണ് കാലാവസ്ഥയുടെ 'തണുത്ത ഫേസിലേക്ക്' രാജ്യം പ്രവേശിക്കുന്നതായി മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 

ഇംഗ്ലണ്ടിലും, വെയില്‍സിലും രാത്രി കാലങ്ങളില്‍ ശക്തമായ തണുപ്പ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ അടുത്ത ആഴ്ചയിലേക്ക് തണുപ്പിനുള്ള പുതിയ ആരോഗ്യ അലേര്‍ട്ടും പുറപ്പെടുവിച്ചു. ഞായറാഴ്ച രാത്രി മുതലാണ് ഇതിന് പ്രാബല്യം. New yellow cold health alerts have been issued for Sunday night and next week in the North West, West Midlands and Yorkshire and the Humber

നോര്‍ത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ മേഖലകളില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മഞ്ഞ അലേര്‍ട്ടാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങളില്‍ കാലാവസ്ഥ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് അലേര്‍ട്ട് വ്യക്തമാക്കുന്നത്. 

അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് ജീവന് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഏജന്‍സി കൂട്ടിച്ചേര്‍ക്കുന്നു. സീസണിലെ ആദ്യത്തെ ഹെല്‍ത്ത് അലേര്‍ട്ടാണെങ്കിലും വിന്ററില്‍ മുന്നോട്ട് നീങ്ങുമ്പോള്‍ കൂടുതല്‍ അലേര്‍ട്ടുകള്‍ക്ക് സാധ്യതയുണ്ടെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി. ആളുകള്‍ ചൂട് നിലനിര്‍ത്തുന്ന വസ്ത്രം ധരിക്കുകയും, മുറികള്‍ ചൂടാക്കി വെയ്ക്കുകയും വേണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.