CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 49 Seconds Ago
Breaking Now

ഹൈദരാബാദില്‍ ഇറ്റാലിയന്‍ രാഷ്ട്രീയക്കാരന്റെ 'വോട്ട് ചോരി' പ്രസംഗം; വിസാ നിയമങ്ങളുടെ ലംഘനമെന്ന് അധികൃതര്‍; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ വിദേശ പൗരന്‍മാര്‍ക്ക് അനുമതിയില്ല

കോണ്‍ഗ്രസ് എംപിയും, പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ഇറ്റാലിയന്‍ രാഷ്ട്രീയക്കാരനും ആവര്‍ത്തിച്ചത്

ഹൈദരാബാദില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഇറ്റാലിയന്‍ രാഷ്ട്രീയക്കാരന്‍ ജിയാകോമോ ഫിലിബെക്ക് നടത്തിയ പ്രസംഗം വിവാദത്തിലായിരുന്നു. 'വോട്ട് കള്ളന്‍, സിംഹാസനം ഒഴിയുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിയതാണ് വിവാദമായത്. കോണ്‍ഫറന്‍സ് വിസയിലെത്തിയ വിദേശ പൗരന്‍ ചെയ്തത് വിസാ നിയമങ്ങളുടെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ വിദേശ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് വിസാ നിയമങ്ങളുടെ ലംഘനമാണ്. തെലങ്കാനയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് സംഘടിപ്പിച്ച ഭാരത് സമ്മിറ്റിന് എത്തിയപ്പോഴായിരുന്നു വിവാദ പ്രസ്താവന. 

കോണ്‍ഫറന്‍സ്, സെമിനാര്‍, വര്‍ക്ക്‌ഷോപ്പ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാനായി വിദേശികള്‍ക്ക് നല്‍കുന്നതാണ് കോണ്‍ഫറന്‍സ് വിസ. കോണ്‍ഗ്രസ് എംപിയും, പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ഇറ്റാലിയന്‍ രാഷ്ട്രീയക്കാരനും ആവര്‍ത്തിച്ചത്. കൂടാതെ ഇന്ത്യ ഇപ്പോള്‍ ജനാധിപത്യ രാജ്യമല്ലെന്നും രാഹുലിനെ സാക്ഷിയാക്കി ഫിലിബെക്ക് ആരോപിച്ചു. വിവാദ പ്രസ്താവന നടത്തുമ്പോള്‍ ചിരിച്ച് കൈയടിച്ചാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.