CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 38 Seconds Ago
Breaking Now

കോമണ്‍സ് കടമ്പ 'ചാടിക്കടന്ന്' ഇമിഗ്രേഷന്‍ & അസൈലം ബില്‍; വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ അഞ്ച് വര്‍ഷത്തില്‍ ഐഎല്‍ആര്‍; അനധികൃതമായി പ്രവേശിച്ചവര്‍ക്ക് പൗരത്വം അനുവദിക്കേണ്ടെന്ന ഭേഗതി തള്ളി; ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍

ബില്ലിന്റെ ഭാഗമായി ടോറികള്‍ കൊണ്ടുവന്ന രണ്ട് ഭേദഗതികള്‍ തള്ളുകയും ചെയ്തു

യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ പാസാക്കി ഹൗസ് ഓഫ് കോമണ്‍സ്. ലേബര്‍ ബാക്ക്‌ബെഞ്ചില്‍ നിന്നും ചെറിയ വിമതസ്വരം ഉയര്‍ന്നെങ്കിലും വെള്ളം ചേര്‍ത്ത പദ്ധതികള്‍ പാസാക്കാന്‍ കഴിഞ്ഞത് ഹോം സെക്രട്ടറി ഷബാന മഹ്മൂദിന് ആശ്വാസമായി. 

ബില്‍ പാസായതോടെ ആയിരക്കണക്കിന് വരുന്ന വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് അപേക്ഷിക്കാമെന്ന് ഉറപ്പായി. ഐഎല്‍ആര്‍ ലഭിക്കുന്നതോടെ യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും, ബെനഫിറ്റുകള്‍ നേടാനും സാധിക്കും. ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പരിഗണനയ്ക്കാണ് ബില്‍ എത്തുന്നത്. 

ലോ-സ്‌കില്‍ഡ് ജോലികളിലുള്ള വര്‍ക്ക് വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റ് നല്‍കാനുള്ള സമയപരിധി നീട്ടാന്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നെങ്കിലും സ്വന്തം എംപിമാര്‍ വിമതനീക്കം നടത്തിയതോടെ ഉപേക്ഷിച്ചു. ഇതോടെയാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വിസയിലുള്ളവര്‍ക്കും, ചുരുങ്ങിയത് പ്രതിവര്‍ഷം 25,000 പൗണ്ട് വരുമാനം നേടുന്നവര്‍ക്കും അഞ്ച് വര്‍ഷത്തില്‍ യുകെ വിസ നല്‍കാന്‍ തീരുമാനമായത്. 

ബില്ലിന്റെ ഭാഗമായി ടോറികള്‍ കൊണ്ടുവന്ന രണ്ട് ഭേദഗതികള്‍ തള്ളുകയും ചെയ്തു. യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് ആജീവനാന്തം പൗരത്വം ലഭിക്കില്ലെന്ന ഭേദഗതിയും, കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ തുടരാന്‍ പത്ത് വര്‍ഷം കാത്തിരിക്കണമെന്ന നീക്കവുമാണ് സഭയില്‍ പരാജയപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.