പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ഒരു ദിവസത്തിന് ശേഷം മുന്‍ പാകിസ്ഥാന്‍ താരത്തിന് മറുപടിയുമായി ശിഖര്‍ ധവാന്‍ രംഗത്ത്. ഏപ്രില്‍ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ എല്ലാ പ്രശ്‌നങ്ങളുടെയും കാരണം ഇന്ത്യ തന്നെ ആണെന്നും ഇന്ത്യന്‍ സൈന്യം കഴിവില്ലാത്തവര്‍ ആണെന്നും ഉള്ള അഫ്രീദിയുടെ വിവാദ പ്രസ്താവന വന്നത്. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അഫ്രീദി, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ സൈന്യത്തിന്റെയും മാധ്യമങ്ങളുടെയും നിലപാടിനെ പരിഹസിച്ചു.
അഫ്രീദി പറഞ്ഞത് ഇങ്ങനെ ആയിരുന്നു- ''ഇന്ത്യയില്‍ ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു. നിങ്ങള്‍ക്ക് കശ്മീരില്‍ 8 ലക്ഷം പേരുടെ സൈന്യമുണ്ട്, എന്നിട്ടും ഇത് സംഭവിച്ചു. ഇതിനര്‍ത്ഥം നിങ്ങള്‍ ഉപയോഗശൂന്യനാരാണ് എന്നാണ്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ല എന്നാണ്,'' പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ സമ ടിവിയില്‍ അഫ്രീദി പറഞ്ഞു.
''ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ അവരുടെ മാധ്യമങ്ങള്‍ ബോളിവുഡായി മാറിയത് അത്ഭുതപ്പെടുത്തുന്നു. ദൈവത്തെയോര്‍ത്ത്, എല്ലാം ബോളിവുഡ് ആക്കരുത്. ഇന്ത്യയിലെ ചില ക്രിക്കറ്റ് താരങ്ങളുടെ ചിന്താഗതി നോക്കൂ. അവര്‍ സ്വയം വിദ്യാസമ്പന്നരാണെന്ന് അവകാശപ്പെടുന്നുവെന്ന് ഞാന്‍ പറയുകയായിരുന്നു. രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയ്ക്കായി വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവര്‍ അംബാസഡര്‍മാരും മികച്ച ക്രിക്കറ്റ് കളിക്കാരും ആയിരുന്നു, എന്നിട്ടും അവര്‍ പാകിസ്ഥാനെ നേരിട്ട് കുറ്റപ്പെടുത്തുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഇന്ത്യന്‍ താരങ്ങളുടെ മറുപടി ഇതിന് പ്രതീക്ഷിച്ച സോഷ്യല്‍ മീഡിയക്ക് മുന്നില്‍ ആദ്യം ആദ്യം അത് നല്‍കിയത് ധവാനായിരുന്നു. കാര്‍ഗിലില്‍ ഞങ്ങള്‍ നിങ്ങളെ തോല്‍പ്പിച്ചു. നിങ്ങള്‍ ഇതിനകം തന്നെ വളരെ താഴ്ന്ന നിലയിലാണ്, നിങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും? അഭിപ്രായങ്ങള്‍ പറയുന്നതിനുപകരം, നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു.'' അദ്ദേഹം പറഞ്ഞു.