സിനിമാ മേഖലയില്‍ ലഹരി കേസില്‍ അറസ്റ്റിലായവരെ പിന്തുണച്ചു കൊണ്ട് പ്രമുഖ അഭിനേതാക്കള്‍ അടക്കം രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി ജൂഡ് ആന്തണി ജോസഫ്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ജീവിതം തകര്‍ത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോള്‍ പിടിയിലായവരെ ന്യായീകരിക്കുന്നവര്‍ അതോര്‍ക്കണമെന്നും ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
''ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകര്‍ത്ത ഒരുപാട് പേരുണ്ട്. ഒരു 10 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്ന ഡീ അഡിക്ഷന്‍ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാല്‍ മതി. ഒഴിവാക്കിയാല്‍ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ'' എന്നാണ് ജൂഡിന്റെ കുറിപ്പ്.