ബ്രിട്ടനില്‍ പരിഗണനയിലുള്ള അസിസ്റ്റഡ് ഡൈയിംഗ് ബില്ലിന് (ദയാവധം) പിന്തുണ പിന്‍വലിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്. ഹൗസ് ഓഫ് കോമണ്‍സില്‍ വെള്ളിയാഴ്ച ബില്‍ ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തുന്നതിന് മുന്‍പ് ഈ പ്രഖ്യാപനം വന്നത് ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്.
അതേസമയം ദയാവധം നടത്താനുള്ള ബില്‍ സ്‌കോട്ട്‌ലണ്ടില്‍ ആദ്യ ഘട്ടം പാസായി.
നിലവിലെ അവസ്ഥയില്‍ ടെര്‍മിനലി ഇല്‍ അഡല്‍റ്റ്‌സ് ബില്ലില്‍ ആത്മവിശ്വാസമില്ല, അതാണ് ബില്ലിനുള്ള പിന്തുണ പിന്‍വലിക്കുന്നത്, ആര്‍സിപി പ്രസിഡന്റ് ഡോ. ലേഡ് സ്മിത്ത് പറഞ്ഞു. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ദയാവധ കേസുകള്‍ പരിശോധിക്കുന്ന പാനലില്‍ ഒരു സൈക്യാട്രിസ്റ്റ് കൂടി ഉണ്ടാകും. കോളേജിന്റെ പിന്തുണ പിന്‍വലിച്ചത് ഇതില്‍ നിര്‍ണ്ണായകമാകും.
നിലവിലെ ബില്ലില്‍ സാധിച്ച് കൊടുക്കാന്‍ കഴിയാത്ത ആവശ്യങ്ങളെ കുറിച്ചോ, ദയാവധം ചികിത്സയുടെ ഭാഗമാണോ, അല്ലയോ എന്നതിലും, പാനലില്‍ സൈക്യാട്രിസ്റ്റിന്റെ റോള്‍ സംബന്ധിച്ചും, ഇത് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതും ഉള്‍പ്പെടെ വിഷയങ്ങളില്‍ നിശബ്ദത പാലിക്കുകയാണ്. ഇതാണ് കോളേജിന്റെ പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ചത്. നേരത്തെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും സമാന നിലപാട് സ്വീകരിച്ചിരുന്നു.
അതേസമയം ബില്ലിനെതിരെ പ്രമുഖ സോഷ്യല്‍ കെയര്‍ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിട്ടുണ്ട്. നിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ പ്രാവര്‍ത്തകമല്ലെന്നാണ് ഇവരുടെ ആരോപണം. അസുഖബാധിതരായ മുതിര്‍ന്നവര്‍ക്ക് കെയര്‍ നല്‍കുന്ന മൂന്ന് മില്ല്യണ്‍ വരുന്ന ജോലിക്കാര്‍ക്ക് മേല്‍ ഇത് സൃഷ്ടിക്കുന്ന സമ്മര്‍ദം ചെറുതല്ലെന്ന് കൊളീഷന്‍ ഓഫ് ഫ്രണ്ട്‌ലൈന്‍ കെയര്‍ ഫോര്‍ പീപ്പില്‍ നിയറിംഗ് ദി എന്‍ഡ് ഓഫ് ലൈഫ് ആശങ്കപ്പെടുന്നു.