രാജ്യത്തെ ഒന്നടങ്കം നടുക്കിയ വിമാനാപകടത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ 5 പേര്‍. ലണ്ടന്‍ എന്ന സ്വപ്നത്തിലേക്ക് പറന്നുയര്‍ന്ന രാജസ്ഥാന്‍ സ്വദേശിയായ പ്രതീക് ജോഷിയും ഭാര്യയും മക്കളുമാണ് മരിച്ചത്.
പ്രതീക് ജോഷി, ഭാര്യ കോമി വ്യാസ്, ഇരട്ട പെണ്‍മക്കള്‍ ഉള്‍പ്പെടെ മൂന്നുമക്കള്‍ എന്നിവരാണ് മരിച്ചത്. സോഫ്‌റ്റ്വെയര്‍ പ്രൊഫഷണലായ പ്രതീക് ജോഷി കഴിഞ്ഞ ആറ് വര്‍ഷമായി ലണ്ടനിലാണ് താമസിക്കുന്നത്.
തന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വിദേശത്ത് ഭാവി കെട്ടിപ്പടുക്കണമെന്ന് വളരെക്കാലമായി പ്രതീക് ജോഷി സ്വപ്നം കണ്ടിരുന്നു. പ്രതീക് ജോഷിയുടെ ലണ്ടന്‍ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി ഡോക്ടറായ കോമി വ്യാസ് രണ്ട് ദിവസം മുന്‍പ് ഇവിടത്തെ ജോലിയില്‍ നിന്ന് രാജി വെച്ചിരുന്നു.
ഒടുവില്‍ 5 പേരും ലണ്ടനിലേക്ക് പറന്നുയര്‍ന്നപ്പോഴാണ് മരണം വിമാനാപകടത്തില്‍ രൂപത്തിലെത്തി ഇവരെ തട്ടിയെടുത്തത്. ഒരു കുടുംബം ഒന്നടങ്കം വിമാനദുരന്തത്തില്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിലെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരും.