CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 44 Minutes 8 Seconds Ago
Breaking Now

എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങാന്‍ ഇടയാക്കിയതിന് കാരണം ഈ വീഡിയോ പറയുമോ? അപകടത്തില്‍ പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ പവര്‍ നഷ്ടമായെന്ന് എവിയേഷന്‍ വിദഗ്ധര്‍; ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തിന് വഴിയൊരുക്കിയത് 'ഇരട്ട എഞ്ചിന്‍' പരാജയമോ?

കൂടുതല്‍ വ്യക്തമായ വീഡിയോ പുറത്തുവന്നതോടെ എഞ്ചിന്‍ പരാജയം നേരിട്ടതായി സംശയം

ടേക്ക് ഓഫിന് ശേഷം എയര്‍ ഇന്ത്യ ബോയിംഗ് 787 വിമാനത്തിന് പവര്‍ നഷ്ടമായെന്ന ഞെട്ടിക്കുന്ന തെളിവുമായി പുതിയ വീഡിയോ പുറത്ത്. 241 യാത്രക്കാരുമായി ദുരന്തത്തിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന് പറക്കാനുള്ള കഴിവ് നഷ്ടമായെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഏവിയേഷന്‍ വിദഗ്ധന്‍ പറയുന്നു.

വിമാന അപകടങ്ങളും, അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതുമായ സംഭവങ്ങള്‍ വിശകലനം ചെയ്യുന്ന കൊമേഴ്‌സ്യല്‍ എയര്‍ലൈന്‍ പൈലറ്റ് സ്റ്റീവ് ഷ്രെയിബറാണ് എയര്‍ ഇന്ത്യ വിമാനത്തിന് ഡബിള്‍ എഞ്ചിന്‍ പരാജയം നേരിട്ടതായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മോശം ഏവിയേഷന്‍ ദുരന്തങ്ങളില്‍ ഒന്നായി മാറിയ അപകടത്തിലേക്ക് നയിച്ചത് എഞ്ചിനുകളുടെ പ്രവര്‍ത്തനം നിലച്ചതാണെന്നാണ് സൂചന. Steve explained that the sound of the plane was also evidence of the RAT being deployed

ലണ്ടനിലേക്ക് പറന്ന 787 ഡ്രീംലൈനര്‍ ടേക്ക്ഓഫിന് ശേഷം ഉയരം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. അഹമ്മദാബാദിലെ റസിഡന്‍ഷ്യല്‍ മേഖലയ്ക്ക് മുകളിലേക്ക് തകര്‍ന്നുവീണ വിമാനം അഗ്നിഗോളമായി പൊട്ടിത്തെറിച്ചു. ഒരാളൊഴികെ മറ്റെല്ലാ യാത്രക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടു. ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ 38 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. 

നേരത്തെ സഹപൈലറ്റ് ലാന്‍ഡിംഗ് ഗിയറിന് പകരം ചിറകുകള്‍ പിന്‍വലിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഷ്രെയ്ബര്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകടത്തിന്റെ പുതിയ വീഡിയോ ലഭ്യമായതോടെ വിമാനത്തിന്റെ അന്തിമ നിമിഷങ്ങളില്‍ ഇരട്ട എഞ്ചിനുകള്‍ പ്രവര്‍ത്തനം മുടക്കിയെന്നാണ് വ്യക്തമാകുന്നത്. വിമാനത്തിന്റെ താഴെയുള്ള ഭാഗത്ത് റാം ആക്‌സസ് ടര്‍ബൈന്‍ വിനിയോഗിക്കുന്നതിന്റെ സൂചനകള്‍ ഉണ്ടെന്നാണ് ഷ്രെയിബര്‍ ചൂണ്ടിക്കാണിക്കുന്നത്. 

അടിയന്തര ഘട്ടങ്ങളില്‍ വിമാനത്തിന് ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് പ്രഷര്‍ നല്‍കാനാണ് ആര്‍എടി പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി പരാജയപ്പെടല്‍, ഹൈട്രോളിക് പരാജയം, ഡ്യൂവല്‍ എഞ്ചിന്‍ പരാജയം എന്നിങ്ങനെ ഘട്ടങ്ങളില്‍ ഇത് പ്രവര്‍ത്തിക്കും. ഇതിലൊന്നാണ് എയര്‍ ഇന്ത്യ 787 വിമാനത്തെ ബാധിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ 400-500 അടി മുകളില്‍ മാത്രമെത്തിയ വിമാനത്തിന് ഇത് ഗുണം ചെയ്തിട്ടില്ലെന്നും ഷ്രെയിബര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.