CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 46 Minutes 9 Seconds Ago
Breaking Now

മിഡ്‌ലാന്‍ഡ്‌സില്‍ ഐ ഓ സി (യു കെ) യുടെ മൂന്നാമത് യുണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; പ്രവാസി കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് കരുത്തു പകരുവാന്‍ അക്രിങ്ടണ്‍ യൂണിറ്റും

അക്രിങ്ങ്ട്ടണ്‍: അക്രിങ്ടണില്‍ ഐ ഓ സി (യു കെ) കേരള ചാപ്റ്റര്‍  യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യു കെയിലെ കോണ്‍ഗ്രസ്സ് പ്രവാസി സംഘടനയായിരുന്ന ഓ ഐ സി സി, ഐ ഒ സി സംഘടനയുമായി ലയന നടപടി പൂര്‍ത്തിയായ ശേഷം ചുമതലയേല്‍ക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് അക്‌റിങ്ട്ടണ്‍. ഐഒസി കേരളം ഘടകം യൂണിറ്റിന്റെ  ഭരണ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം അക്രിങ്ടണ്‍ യുണിറ്റ്  ഭാരവാഹികള്‍ ഏറ്റുവാങ്ങി.

 

ഐ ഒ സി (യു കെ) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഔദ്യോഗിക ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ സന്ദേശം നല്‍കി. അക്‌റിങ്ട്ടണ്‍ യൂണിറ്റ് പ്രസിഡന്റ് അരുണ്‍ ഫിലിപ്പോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജി ജോസ്, ജനറല്‍ സെക്രട്ടറി അമല്‍ മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീര്‍ത്തന, ആശ ബോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ഞായറാഴ്ച നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഒ ഐ സി സിയുടെ ബാനറില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അക്‌റിങ്ട്ടണ്‍ യൂണിറ്റ്  ലയന തീരുമാനം അനുസരിച്ച് ഇനി ഐ ഒ സി യുടെ നാമഥേയത്തില്‍ പ്രവര്‍ത്തിക്കുന്നതാവും. കേരള ചാപ്റ്റര്‍ മിഡ്‌ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും അക്‌റിങ്ട്ടണ്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

 

അക്രിങ്ടണ് യുണിറ്റ് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിനു  മുമ്പായി  സ്‌കോട്ട്‌ലന്റ്, പീറ്റര്‍ബൊറോ എന്നീ യൂണിറ്റുകളാണ്  മിഡ്ലാന്‍ഡ്‌സില്‍ ചുമതലയേറ്റെടുത്ത മറ്റു യൂണിറ്റുകള്‍.  

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.