വാട്‌ഫോര്‍ഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരിരനായ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിസാറിന്റെ രണ്ടാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും വാറ്റ്‌ഫോര്‍ഡില്‍ വെച്ച് നടത്തപ്പെടുന്നു.
വാട്ഫോര്‍ഡിലെ കോണ്‍ഗ്രസ്സ് അനുഭാവികളും, ഉമ്മന്‍ചാണ്ടിയുടെ ആത്മ സുഹൃത്തുക്കളും നേതൃത്വം നല്‍കുന്ന അനുസ്മരണ ചടങ്ങില്‍ ഏവരെയും ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സൂജു കെ ഡാനിയേല്‍, സിബി തോമസ് ലിബിന്‍ കൈതമറ്റം, സണ്ണിമോന്‍ മത്തായി എന്നിവര്‍അറിയിച്ചു.
ഉമ്മന്‍ചാണ്ടിയുടെ ചരമ ദിനമായ ജൂലൈ18 നു വെള്ളിയാഴ്ച്ച വൈകുന്നേരം 8 മണിമുതല്‍ 10 മണി വരെ ഹോളിവെല്‍ ഹാളില്‍ വെച്ചാവും അനുസ്മരണ ചടങ്ങുകള്‍ ഒരുക്കുന്നത്.
ഐഒസി ദേശീയ നേതാക്കളായ സുജു കെ ഡാനിയേല്‍, സുരാജ് കൃഷ്ണന്‍ വാട്‌ഫോര്‍ഡിലെ പ്രമുഖ എഴുത്തുകാരും, സംസ്‌കാരിക നേതാക്കളുമായ ആയ കെ പി മനോജ് കുമാര്‍ (പെയ്‌തൊഴിയാത്ത മഴ) പ്രശസ്ത പ്രവാസി കവയത്രി റാണി സുനില്‍, സിബി ജോണ്‍,കൊച്ചുമോന്‍ പീറ്റര്‍ , ജെബിറ്റി , ബീജു മാത്യു, ഫെമിന്‍, ജയിസണ്‍ എന്നിവര്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സന്ദേശങ്ങള്‍ നല്‍കുന്നതാണ്.
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിത്യേന സന്ദര്‍ശകര്‍ എത്തി തിരികത്തിച്ചു പ്രാര്‍ഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഒരുക്കുന്ന പ്രാത്ഥനാ യജ്ഞത്തിന് ബീജൂമോന്‍ മണലേല്‍ (വിമുക്ത ഭടന്‍) ജോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്നതും , തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ പാവന സ്മാരക്കു മുമ്പാകെ പുഷ്പാര്‍ച്ചന നടത്തുന്നതുമായിരിക്കും.
ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളന വേദിയായ ഹോളിവേല്‍ ഹാളിലേക്ക് ഏവരേയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
Address :
Holywell Community Centre, Tropits Lane, Watford, WD18 9QD
Appachan Kannanchira