CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 48 Minutes 5 Seconds Ago
Breaking Now

ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം; ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഹമാസിന്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയിലെ ഹമാസിന്റെ പ്രധാന ചര്‍ച്ചക്കാരനായിരുന്നു ഖലീല്‍ അല്‍ ഹയ്യ.

ഹമാസിന്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ആക്രമണം. ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ഖത്തര്‍ ഈ ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഒരു മധ്യസ്ഥ രാജ്യമാണ്. ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ ലംഘനമാണിതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.

അതേസമയം, ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ രംഗത്തെത്തി. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചതായി ഖത്തര്‍ അറിയിച്ചു. അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.