CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 26 Seconds Ago
Breaking Now

പ്രൊഡക്ഷന്‍ ഹൗസില്‍ ഓഫീസ് ബോയ് ആയും നിര്‍മ്മാതാവിന്റെ ഡ്രൈവറായും ജോലി ചെയ്തിരുന്നു ; വെളിപ്പെടുത്തി ഋഷബ് ഷെട്ടി

താന്‍ സിനിമയില്‍ എത്തുന്നതിന് മുന്നേ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ ഓഫീസ് ബോയ് ആയിരുന്നുവെന്നും നിര്‍മാതാവിന്റെ ഡ്രൈവറായും ജോലി ചെയ്തിരുന്നുവെന്നും നടന്‍ ഋഷബ് ഷെട്ടി. മുംബൈ പ്രമോഷന്‍ ചടങ്ങിലാണ് നടന്റെ പ്രതികരണം.

'മുംബൈ എനിക്ക് വളരെ സ്‌പെഷ്യല്‍ ആയൊരു സ്ഥലമാണ്. 2008ല്‍ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ ഓഫീസ് ബോയ് ആയിരുന്നു ഞാന്‍. ഒരു നിര്‍മാതാവിന്റെ ഡ്രൈവറായും ജോലി ചെയ്തു. സിനിമയ്ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു സിനിമ നിര്‍മിച്ചതിലൂടെ എനിക്ക് ഇത്രയധികം പ്രശസ്തിയും സ്‌നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആ പ്രൊഡക്ഷന്‍ ഹൗസിനടുത്തുള്ള റോഡില്‍ വട പാവ് കഴിക്കുമ്പോഴും ഇത്രയും ദൂരം എത്തുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. എല്ലാം നന്ദിയോടെ ഓര്‍ക്കുന്നു,' റിഷബ് ഷെട്ടി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.