CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 45 Seconds Ago
Breaking Now

'പാര്‍ട്ടി പറഞ്ഞതൊക്കെ ചെയ്തു, കേരളത്തില്‍ തുടരാന്‍ അവസരം തരണം'; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടമാക്കി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. കേരളത്തില്‍ തുടരാന്‍ അവസരം തരണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായും അബിന്‍ വര്‍ക്കി പറഞ്ഞു.

പാര്‍ട്ടി തീരുമാനം തെറ്റായിപ്പോയെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നാല്‍ എനിക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു താല്പര്യം. അതുകൊണ്ട് പാര്‍ട്ടി നേതാക്കളോട് അതിനുള്ള അവസരം തനിക്ക് ഉണ്ടാക്കി തരണമെന്നാണ് അഭ്യര്‍ത്ഥനയെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ദേശീയ സെക്രട്ടറി ആകാന്‍ താല്പര്യമില്ലെന്ന സൂചനയാണ് അബിന്‍ വര്‍ക്കി തരുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.