CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 45 Seconds Ago
Breaking Now

നിങ്ങള്‍ക്ക് ഈ രാജ്യത്തേക്ക് വരണോ, ഞങ്ങളുടെ ഭാഷ പഠിച്ചിരിക്കണം! കുടിയേറ്റക്കാര്‍ക്ക് വിസ കിട്ടാന്‍ ഇംഗ്ലീഷില്‍ എ-ലെവല്‍ ഭാഷാ പ്രാവീണ്യം നിര്‍ബന്ധമെന്ന് ഹോം സെക്രട്ടറി; ഭാഷ പറയാന്‍ പറ്റാത്തവര്‍ക്ക് രാജ്യത്തിന് സംഭാവന നല്‍കാനും കഴിയില്ലെന്ന് ഷബാന മഹ്മൂദ്

794,332 ആളുകള്‍ക്ക് ഇംഗ്ലീഷ് കാര്യമായി സംസാരിക്കാന്‍ അറിയില്ല

ബ്രിട്ടനിലേക്ക് ഒരു വിസ കിട്ടാന്‍ എ-ലെവല്‍ ഇംഗ്ലീഷ് ഭാഷാ നിലവാരം ഉണ്ടായിരിക്കണമെന്ന് ഹോം സെക്രട്ടറി. ഈ ഭാഷാ ടെസ്റ്റുകളില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാകും വിസ നല്‍കുകയെന്ന് ഷബാന മഹ്മൂദ് വ്യക്തമാക്കി. 

ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്തതിനാല്‍ രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹോം സെക്രട്ടറി പറഞ്ഞു. പുതിയ മാറ്റങ്ങള്‍ വരുന്നതോടെ ഹോം ഓഫീസിന്റെ എഴുത്ത്, വായന, സ്പീക്കിംഗ് ടെസ്റ്റുകളാണ് പാസാകേണ്ടി വരുന്നത്. 

ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ ഒഴുകിയെത്തുമ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ഇതിനിടെയാണ് യുകെയുടെ ആകര്‍ഷണം കുറയ്ക്കാന്‍ ഷബാന മഹ്മൂദ് നിരവധി മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. 

നിലവില്‍ വിസ ലഭിക്കാന്‍ അപേക്ഷകര്‍ക്ക് ജിസിഎസ്ഇ ലെവല്‍ റീഡിംഗ്, എഴുത്ത്, സ്പീക്കിംഗ് സ്‌കില്ലുകളാണ് ആവശ്യം. എന്നാല്‍ വിദേശത്ത് ജനിച്ച പത്തിലൊന്ന് ബ്രിട്ടീഷുകാരും ഇപ്പോള്‍ ഒരു തുള്ളി പോലും ഇംഗ്ലീഷ് പറയാത്തവരാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

9 ലക്ഷത്തിന് മുകളിലാണ് ഈ സംഖ്യ. 794,332 ആളുകള്‍ക്ക് ഇംഗ്ലീഷ് കാര്യമായി സംസാരിക്കാന്‍ അറിയില്ല. 137,876 പേര്‍ക്ക് ഒട്ടും ഇംഗ്ലീഷ് അറിയുകയുമില്ല. 'ഈ രാജ്യം വിദേശികളെ രാജ്യത്തിന് സംഭാവന നല്‍കാന്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭാഷ പോലും അറിയാത്തവര്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇവിടെ ജീവിക്കാന്‍ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം', മഹ്മൂദ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.