ജീവിത ചെലവില്‍ താങ്ങാനാകാത്ത അവസ്ഥയിലാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നത്. അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് പരാതി. ഒടുവില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നീക്കമില്ലാത്തതിനാല്‍ നഴ്‌സുമാര്‍ സമരത്തിനിറങ്ങുകയാണ്. എന്നാല്‍ സമരം തടയാന്‍ നീക്കവുമായി സര്‍ക്കാരും രംഗത്തുണ്ട്.
നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാഗ്ദാനം നല്‍കിയ ശമ്പളം കൊടുക്കുന്നതിന് ആവശ്യമായ പണത്തിന്റെ പകുതി മാത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂവെന്ന് ആരോഗ്യകാര്യ മന്ത്രി മൈക്ക് നെസ്ബിറ്റ് പറഞ്ഞു.
തര്‍ക്കം പരിഹരിക്കാന്‍ നൂറു മില്യണ്‍ പൗണ്ട് ആരോഗ്യവകുപ്പ് കണ്ടെത്തിയെന്നാണ് ഫസ്റ്റ് മിനിസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു. ശമ്പള വര്‍ദ്ധന കാലതാമസമുണ്ടായതോടെയാണ് നഴ്‌സുമാര്‍ സമരത്തിലേക്ക് നീങ്ങിയത്. നൂറു മില്യണ്‍ പൗണ്ട് നല്‍കുന്നത് ആശ്വാസകരമാണെന്നും ബാക്കിയുള്ള പണം കൂടി കണ്ടെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
യൂണിയനുകളും പ്രൊഫഷണല്‍ ബോഡികളും സര്‍ക്കാരുമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.