CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 51 Seconds Ago
Breaking Now

60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്, ഇനിയുമേറെ പോകാനുണ്ട്.. കണ്ണ് തുറന്നോ എന്ന് ചോദിക്കുന്നവരോട് പറയാനുണ്ട്; കുറിപ്പുമായി സുഹൃത്ത്

അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് നടന്റെ സുഹൃത്ത്. ഒരു പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് രാജേഷ് കുഴഞ്ഞു വീഴുകയായിരുന്നു. നിലവില്‍ വെല്ലൂരിലെ ആശുപത്രിയില്‍ ന്യൂറോ റിഹാബിലിറ്റേഷന്‍ ചികിത്സയിലാണ് രാജേഷ്. 60 ദിവസമായി രാജേഷ് കിടക്കയില്‍ ആയിട്ടെന്നും രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരമെന്നും സുഹൃത്ത് പ്രതാപ് വ്യക്തമാക്കി. ഫോക്കസ് കുറച്ചു കൂടി ക്ലിയര്‍ ആകേണ്ടതുണ്ടെന്നും കേള്‍വി ശക്തി വ്യക്തമായതുകൊണ്ട് പലവിധ തെറാപ്പികള്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് ധൈര്യം വന്നിട്ടുണ്ടെന്നും സുഹൃത്ത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കുറിപ്പ്:

രാജേഷിന് ഇപ്പോള്‍ എങ്ങനെയുണ്ട്?

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വരുന്ന ഈ മെസേജുകള്‍ക്ക്, ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നതിനാല്‍ കൃത്യമായി മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. എല്ലാവരോടും ക്ഷമാപണം. എല്ലാ ദിവസവും രൂപേഷില്‍@rupesh.kesav നിന്നു അപ്ഡേറ്റ്സ് കിട്ടുമെങ്കിലും നേരിട്ട് വന്നു കണ്ട് എഴുതുന്നതാണ് അതിന്റെ ഒരു ശരി എന്ന് തോന്നി. 60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്, വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു.

 

ഇവിടെ PMR Department ന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകള്‍ ഏകോപിക്കുന്നത്. വിവിധ തെറാപ്പികള്‍ രാജേഷിനെ ചെയ്യിപ്പിക്കുന്ന കാര്യം മുന്‍പ് സൂചിപ്പിച്ചിരുന്നവങ്കിലും പലതും ഞങ്ങള്‍ ആദ്യമായി കാണുന്നവയാണ്. സ്പീച്ച് തെറാപ്പിയും, ഫിസിയോ തെറാപ്പിയും സാധാരണ നമുക്ക് പരിചിതമായ ഒന്നല്ല. ഒക്യൂപ്പേഷണല്‍ തെറാപ്പിയും അതിന്റെ സമയവുമെല്ലാം രോഗിയുടെയും കൂടെയുള്ളവരുടെ ക്ഷമയും മാനസിക നിലയെയും ചിലപ്പോള്‍ പരീക്ഷിക്കുന്നവയാണ്. എങ്കിലും മടുപ്പില്ലാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ ആത്മാര്‍ത്ഥതയെയും സഹന ശക്തിയെയും മനസ്് കൊണ്ട് നമിക്കുന്നു.

രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം, ഫോക്കസ് കുറച്ചു കൂടി ക്ലിയര്‍ ആകേണ്ടതുണ്ട്. കേള്‍വി ശക്തി ഉണ്ടെന്ന് വ്യക്തമായതോടെ പലവിധ തെറാപ്പികള്‍ ചെയ്യാന്‍ കൂടുതല്‍ ധൈര്യം ഡോക്ടര്‍മാര്‍ക്ക് വന്നിട്ടുണ്ട്. രാജേഷ് ചിലപ്പോള്‍ പാതി മയക്കത്തില്‍, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോള്‍ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ടെന്നു അവന്‍ അറിയുന്നുണ്ടാവുമോ? ക്ഷമയോടെ, സാവധാനമാണെങ്കില്‍ കൂടിയും പരമാവധി ചികിത്സ നല്‍കുവാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. രാജേഷിനു ചികിത്സാ സഹായം നല്‍കിയ ശ്രീ വേണു കുന്നപ്പള്ളിയെപ്പോലെയുള്ള സുമനുസുകളെ നന്ദിയോടെ ഓര്‍ക്കുന്നു. അവനു കേള്‍ക്കാന്‍ വോയിസ് നോട്ടസ് അയക്കുന്നവരോടും ഒത്തിരി സ്നേഹം.

ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്, ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം. അത്ഭുതങ്ങള്‍ സംഭവിച്ച കഥകള്‍ കേള്‍ക്കുന്നതും ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. രാജേഷ് അഭിനയിച്ച 'ഇന്നസന്റ്' സിനിമയുടെ റീലീസ് ഡേറ്റും, ധ്യാനോടൊപ്പം അഭിനയിച്ച 'വടക്കന്‍ തേരോട്ടം' എന്ന മൂവിയുടെ റിലീസ് വാര്‍ത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങള്‍ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേള്‍ക്കുമ്പോഴുള്ള റേസ്പോണ്‍സ് ഏറെ പ്രതീക്ഷ പകരുന്നവയുമാണ്. കിടക്കയില്‍ നിന്നു എണീറ്റു, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാം. അവനോടുള്ള പ്രാര്‍ത്ഥനയും സ്നേഹവും എന്നത്തപ്പോലെയും നമുക്ക് തുടരാം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.