
















16ാമത് യുക്മ ദേശീയ കലാമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. രാവിലെ ഒമ്പതര മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ക്ക് ശേഷം മണിയോടെയാണ് ദേശീയ അധ്യക്ഷന്‍ അഡ്വ എബി സെബാസ്റ്റിയന്റെ അധ്യക്ഷതയില്‍ ഉത്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.

ചെല്‍റ്റന്‍ഹാം മേയര്‍ ഡോ ഡേവിഡ് വില്ലിംഗ്ഹാം കലാമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

റ്റുക്‌സ്ബറി മേയര്‍ഡ കഷന്‍ പെര്‍വെയിസ് ചടങ്ങില്‍ മുഖ്യാതിഥിയായി. ബ്രിട്ടീഷ് ഇന്ത്യന്‍ നടി ഡോക്ടര്‍ ഹൂ ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു.

ഇത്രയേറെ പേര്‍ പങ്കെടുക്കുന്ന കലാമേള സംഘടിപ്പിച്ച ഭാരവാഹികളെ ചെല്‍റ്റന്‍ഹാം മേയര്‍ ഡോ ഡേവിഡ് വില്ലിങ്ഹാം ഉത്ഘാടന ചടങ്ങില്‍ അനുമോദിച്ചു.


എല്ലാവര്‍ക്കും മേയര്‍ കഷന്‍ പെര്‍വെയിസ് വിജയാശംസകള്‍ ്‌റിയിച്ചു. മുഖ്യാതിഥികളും സെലിബ്രിറ്റി ഗസ്റ്റും യുക്മ ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി യുകെമ കലാമേള ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.


ഏഴു വേദികളിലായി ഇടതടവില്ലാതെ മത്സരങ്ങള്‍ നടക്കുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സരിച്ച് വിജയിച്ചവരാണ് ഒടുവില്‍ കലാമേളയില്‍ മത്സരിക്കാനെത്തിയിരിക്കുന്നത്.
വലിയൊരു കലാവിരുന്നാണ് വേദിയില്‍ അരങ്ങേറുന്നത്. വാശിയേറിയ മത്സരങ്ങളിലൂടെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് വേദിയില്‍ നിറയുന്നത്.