CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 17 Minutes 30 Seconds Ago
Breaking Now

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് ; ഇന്ത്യന്‍ വംശജനായ സൊഹ്‌റാന് മംദാനിക്ക് വിജയ സാധ്യത ; ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫണ്ട് നിയന്ത്രിക്കുമെന്ന ട്രംപിന്റെ ഭീഷണിയും ചര്‍ച്ചയാകുന്നു

ജയിച്ചാല്‍ ന്യൂയോര്‍ക്ക് മേയര്‍ ആകുന്ന ആദ്യ മുസ്ലിം, ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ എന്നീ വിശേഷങ്ങളും മംദാനിക്ക് സ്വന്തമാകും.

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിയുടെ വിജയം പ്രവചിക്കുന്നതാണ് സര്‍വേഫലങ്ങള്‍. മംദാനിക്കെതിരെ കടുത്തവിമര്‍ശനം തുടരുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് നിയന്ത്രിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

അവസാനഘട്ടവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ ഇന്ത്യന്‍ വംശജനായ മംദാനിക്കാണ് സര്‍വേഫലങ്ങളില്‍ മേല്‍ക്കൈ. സ്വതന്ത്രസ്ഥാനാര്‍ത്ഥി ആന്‍ഡ്രൂ ക്യൂമോയുടേയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ്ലീവയുടേയും ലീഡ് കുറയുന്നതും മംമ്ദാനിയുടെ വിജയസാധ്യത സൂചിപ്പിക്കുന്നു. മേയര്‍ തെരഞ്ഞെടുപ്പ് ട്രംപ് ഭരണകൂടത്തിന്റെ ജനഹിതപരിശോധനയാണെന്ന വിലയിരുത്തലുണ്ട്. മംദാനി വിജയിച്ചാല്‍ കോര്‍പറേറ്റുകള്‍ക്കും വലതുപക്ഷത്തിനും കനത്ത തിരിച്ചടിയാകും. മംദാനിയെ കമ്മ്യൂണിസ്റ്റെന്നും മോശം സ്ഥാനാര്‍ത്ഥിയെന്നും തുടക്കം മതല്‍ വിമര്‍ശിച്ച ട്രംപ് മംദാനി വിജയിച്ചാല്‍ സൈന്യത്തെ ഉപയോഗിച്ച് നഗരം ആ ക്രമിക്കുമെന്നും ഫെഡറല്‍ സഹായം നിര്‍ത്തലാക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.

നിലപാടുകള്‍ കൊണ്ടും പ്രചാരണ രീതിയിലെ വ്യത്യസ്തകൊണ്ടും നേരത്തെ തന്നെ സൊഹ്‌റാന്‍ മംദാനി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീന്‍ അനുകൂല പ്രസംഗങ്ങള്‍ ആയിരുന്നു ഇതില്‍ പ്രധാനം. അമിത വാടക മരവിപ്പിക്കും പൊതുഗതാഗതം സൗജന്യമാക്കും ശിശുസംരക്ഷണം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് മംദാനി മുന്നോട്ടുവക്കുന്നത്. എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയില്‍ ജനിച്ച സൊഹ്‌റാന്‍ മംദാനി, ഏഴാം വയസ്സിലാണ് ന്യൂയോര്‍ക്കിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്‌റാന്‍ മംദാനി വിജയിച്ചാല്‍ അത് മറ്റൊരു ചരിത്രം കൂടിയാകും. ന്യൂയോര്‍ക്ക് മേയര്‍ ആകുന്ന ആദ്യ മുസ്ലിം, ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ എന്നീ വിശേഷങ്ങളും മംദാനിക്ക് സ്വന്തമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.