CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 50 Minutes 16 Seconds Ago
Breaking Now

20 കാരിയ്ക്ക് നേരെ വംശീയ വിദ്വേഷത്തെ തുടര്‍ന്നുള്ള ലൈംഗീക അതിക്രമം ; ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

യുകെയിലെ വെസ്റ്റ്മിഡ്ലാന്‍ഡ്സില്‍ 20 വയസ്സുള്ള യുവതിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബ്രിട്ടീഷ് പൗരന്‍ പിടിയില്‍. സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോയുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇന്നലെ പെറി ബാര്‍ ഏരിയയില്‍ വച്ചാണ് 32 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമിക്കപ്പെട്ട യുവതി ഇന്ത്യന്‍ വംശജയെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാലിലാണ് സംഭവം. സിഖ് യുവതിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഞെട്ടിക്കുന്ന ആക്രമണമാണെന്നും ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ നല്‍കിയ അപ്പീലില്‍ പങ്കെടുത്ത പൊതു ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിഖ് യുവതിക്ക് നേരെ വംശീയ വിദ്വേഷണം വാര്‍ത്തയായിരുന്നു. അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സിഖ് വംശജര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.