CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 37 Seconds Ago
Breaking Now

മാപ്പ് കൈയില്‍ വെച്ചാല്‍ മതി! ബിബിസിയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ട്രംപ്; പനോരമ വീഡിയോയിലെ തിരുകിക്കയറ്റലിന് പണികിട്ടുമോ? 1-5 ബില്ല്യണ്‍ പൗണ്ട് വരെ നഷ്ടപരിഹാരം തേടുമെന്ന് യുഎസ് പ്രസിഡന്റ്

നഷ്ടപരിഹാരം തേടാന്‍ ഒരുങ്ങുകയാണെന്ന് ട്രംപ് സ്ഥിരീകരിച്ചു

ഡൊണാള്‍ഡ് ട്രംപിനെതിരെ വാര്‍ത്ത കെട്ടിച്ചമച്ചതായി സമ്മതിച്ചതിന് പിന്നാലെ ബിബിസിയ്ക്ക് ലീഗല്‍ നോട്ടീസ് അയച്ച യുഎസ് പ്രസിഡന്റ് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. കേവലം ഒരു മാപ്പില്‍ കാര്യങ്ങള്‍ ഒതുക്കാമെന്ന് മോഹിച്ചിരുന്ന ബിബിസിയ്ക്ക് എട്ടിന്റെ പണിയുമായി ഇപ്പോള്‍ ട്രംപ് പുതിയ നീക്കങ്ങള്‍ നടത്തുകയാണ്. 

ബ്രിട്ടന്റെ ദേശീയ ബ്രോഡ്കാസ്റ്റര്‍ക്ക് എതിരെ നഷ്ടപരിഹാര കേസുമായി മുന്നോട്ട് പോകുമെന്നാണ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. 2021-ല്‍ ക്യാപിറ്റോള്‍ ഹില്ലില്‍ കടന്നുകയറാന്‍ ട്രംപ് അണികളെ പ്രേരിപ്പിച്ച് വിട്ടുവെന്ന തരത്തിലാണ് ബിബിസി വീഡിയോ സൃഷ്ടിച്ചത്. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത രണ്ട് പ്രസംഗങ്ങള്‍ വെട്ടിത്തിരുകിയാണ് ഇത് തയ്യാറാക്കിയതെന്ന് ഇപ്പോള്‍ ബിബിസി തന്നെ സമ്മതിച്ചിട്ടുണ്ട്. 

യുഎസ് പ്രസിഡന്റിനോട് വ്യക്തിപരമായി മാപ്പ് അപേക്ഷിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ കത്തയച്ചിരുന്നു. എന്നാല്‍ ഡോക്യുമെന്ററിയുടെ പേരില്‍ തങ്ങള്‍ക്കെതിരെ നിയമനടപടിക്ക് അടിസ്ഥാനമില്ലെന്ന് ബിബിസി വാദിക്കുന്നു. സമ്പൂര്‍ണ്ണ മാപ്പപേക്ഷയ്ക്ക് തയ്യാറാകാത്ത ഘട്ടത്തിലാണ് ട്രംപ് പുതിയ നീക്കം നടത്തുന്നത്. 

നഷ്ടപരിഹാരം തേടാന്‍ ഒരുങ്ങുകയാണെന്ന് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. 1 ബില്ല്യണ്‍ മുതല്‍ 5 ബില്ല്യണ്‍ പൗണ്ട് വരെയാണ് നഷ്ടപരിഹാരം തേടുക. 




കൂടുതല്‍വാര്‍ത്തകള്‍.