CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 17 Seconds Ago
Breaking Now

ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം; നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി അംഗങ്ങള്‍; കുടുംബത്തെയും, പ്രിയപ്പെട്ടവരെയും കാണാനുള്ള ആയിരങ്ങളുടെ യാത്രകള്‍ വെള്ളത്തിലാകും; വിഷയം ശമ്പളവും, സ്റ്റാഫിംഗും തന്നെ!

ക്രിസ്മസിന് മുന്‍പുള്ള ശനിയാഴ്ച പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധുക്കളെ കാണാനായി യാത്ര ചെയ്യുന്ന ദിവസം കൂടിയാണ്

ക്രിസ്മസ് സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളുകള്‍ യാത്ര ചെയ്യും. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് യാത്ര ചെയ്യാന്‍ പ്രധാനമായും റെയില്‍ സേവനങ്ങളാണ് ഉപയോഗപ്പെടുത്തുക. എന്നാല്‍ ഈ സമയത്ത് റെയില്‍ സമരങ്ങള്‍ പ്രഖ്യാപിച്ചാലോ? യാത്രക്കാര്‍ ദുരിതത്തിലുമാകും. 

എന്തായാലും സീസണ്‍ നോക്കി സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍. തുടര്‍ച്ചയായി നാല് ശനിയാഴ്ചകളില്‍ പണിമുടക്കുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു. റെയില്‍ ഓപ്പറേറ്റര്‍ ക്രോസ്‌കണ്‍ട്രിയിലെ ജോലിക്കാരാണ് അടുത്ത മാസം ശമ്പളത്തര്‍ക്കത്തില്‍ സമരത്തിന് ഇറങ്ങുന്നത്. 

ഡിസംബര്‍ 6, 13, 20, 27 തീയതികളില്‍ അംഗങ്ങള്‍ പണിമുടക്കുമെന്ന് ആര്‍എംടി വ്യ.ക്തമാക്കി. ശമ്പളവിഷയത്തിന് പുറമെ സ്റ്റാഫിംഗ് സംബന്ധിച്ച ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് പ്രതിസന്ധിയാണ്. ക്രിസ്മസിന് മുന്‍പുള്ള ശനിയാഴ്ച പരമ്പരാഗതമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധുക്കളെ കാണാനായി യാത്ര ചെയ്യുന്ന ദിവസം കൂടിയാണ്. 

ക്രിസ്മസിന് ശേഷമുള്ള ആദ്യ ശനിയാഴ്ചയും ട്രെയിന്‍ യാത്രകള്‍ക്ക് തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ്. ക്രിസ്മസ്, ബോക്‌സിംഗ് ഡേ ദിനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയാതെ പോയവര്‍ ഈ ദിവസമാണ് പൊതുവെ ഇതിന് ശ്രമിക്കുക. ഡിസംബര്‍ 27ന് വെസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ എഞ്ചിനീയറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ക്രോസ്‌കണ്‍ട്രി ട്രെയിനുകളെ പകരം ആശ്രയിക്കാന്‍ ഇരിക്കുന്ന യാത്രക്കാര്‍ക്കാണ് സമരപ്രഖ്യാപനം തിരിച്ചടിയായി മാറുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.