CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 55 Seconds Ago
Breaking Now

വെര്‍ച്വല്‍ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ ; വെര്‍ച്വല്‍ അറസ്റ്റെന്ന പേരില്‍ പണം തട്ടിയത് അബുദാബിയില്‍ നിന്നു നാട്ടിലെത്തിയ ദമ്പതികളുടെ

കഴിഞ്ഞ എട്ടാം തീയതിയാണ് ഇവര്‍ നാട്ടില്‍ വന്നതാണ്. സംഭവത്തില്‍ കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയില്‍ വെര്‍ച്വല്‍ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി രൂപ. മല്ലപ്പള്ളി സ്വദേശിയായ കിഴക്കേല്‍ വീട്ടില്‍ ഷേര്‍ലി ഡേവിഡ് (63), ഭര്‍ത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് വെര്‍ച്വല്‍ തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പല തവണകളായി പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയില്‍ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ഇവര്‍ നാട്ടില്‍ വന്നതാണ്. സംഭവത്തില്‍ കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 18 നാണ് അജ്ഞാത ഫോണില്‍ നിന്നും ഷെര്‍ലി ഡേവിഡിന് കോള്‍ വരുന്നത്. മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചയാള്‍, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വെര്‍ച്ചല്‍ അറസ്റ്റിലാണന്നും പറഞ്ഞു പലതവണകളിലായി പണം തട്ടിച്ചെടുക്കുകയായിരുന്നു. ഫോണ്‍ വിളിച്ചയാള്‍ ഒരു ഫോണ്‍ നമ്പര്‍ പറയുകയും ഈ നമ്പര്‍ നിങ്ങളുടെ പേരിലുള്ളതാണെന്നും അതിനെതിരെ ആളുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ചെമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം എടുക്കണമെന്നും പറഞ്ഞു. അല്ലെങ്കില്‍ നിങ്ങളുടെ ലോക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഒരു മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും വിളിച്ചിട്ട് നിങ്ങളുടെ പേരില്‍ നരേഷ് ഗോയലിന്റെ അക്കൗണ്ടില്‍ നിന്നും 20 ലക്ഷം രൂപ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ആ കേസിലും പ്രതിയാണെന്നും പറഞ്ഞു. പിന്നാലെ പണം തട്ടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.