
















യുകെയിലേക്ക് ആര്‍ട്ടിക് വായു വീശിയടിച്ചതോടെ താപനില പൂജ്യത്തിന് അരികിലേക്ക് താഴ്ന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നുമുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍വേര്‍നെസ്, ന്യൂകാസില്‍, യോര്‍ക്ക് എന്നീ നഗരങ്ങളില്‍ താപനില 1 സെല്‍ഷ്യസ് വരെ താഴ്ന്നു. ഇതിന് പുറമെ സൗത്തില്‍ സൗത്താംപ്ടണ്‍ വരെയും പുലര്‍ച്ചെ താപനില കുത്തനെ കുറഞ്ഞതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. 
ഈയാഴ്ച തണുപ്പ് കൂടുതല്‍ വ്യാപകമാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷത്തെ ആദ്യത്തെ തണുപ്പേറിയ ദിനങ്ങളില്‍ ശരാശരി താപനില അവസാനിക്കുന്ന മട്ടിലാണ്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം പലര്‍ക്കും ഞെട്ടലാണ് സമ്മാനിക്കുന്നത്.
സ്‌കോട്ട്‌ലണ്ടിലെയും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും ചില ഭാഗങ്ങളില്‍ മെറ്റ് ഓഫീസ് മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ ഇത് നീണ്ടുനില്‍ക്കും. അതേസമയം നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വെള്ളിയാഴ്ച വരെ തണുപ്പ് കാലാവസ്ഥ മൂലമുള്ള ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.