CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 18 Seconds Ago
Breaking Now

ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയ രാത്രിയെ നേരിടാന്‍ ഒരുങ്ങാം; താപനില ചില ഭാഗങ്ങളില്‍ -12 സെല്‍ഷ്യസ് വരെ താഴുമെന്ന് പ്രവചനം; മെറ്റ് ഓഫീസിന്റെ ഐസ് മുന്നറിയിപ്പുകള്‍ക്കിടെ താപനില താഴേക്ക്; ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുക സ്‌കോട്ട്‌ലണ്ട് നിവാസികള്‍

തണുപ്പ് കനത്തതോടെ വന്‍തോതില്‍ സ്‌കൂളുകളും അടച്ചിടുന്നു

തുടക്കം മുതല്‍ തന്നെ തണുപ്പ് ഉച്ചസ്ഥായില്‍ എത്തിയതോടെ തണുത്ത് വിറച്ച് ജനം. ഈ വിന്ററില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും തണുപ്പേറിയ രാത്രിയാണ് ഇനി നമ്മള്‍ നേരിടേണ്ടത്. താപനില -12 സെല്‍ഷ്യസ് വരെ താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

വെള്ളിയാഴ്ച രാവിലെ തന്നെ രാജ്യത്തിന്റെ നല്ലൊരു ശതമാനം മേഖലകളും തണുപ്പില്‍ വിറങ്ങലിച്ച് നില്‍പ്പാണ്. ആര്‍ട്ടിക് ബ്ലാസ്റ്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള പല പ്രദേശങ്ങളിലും താപനില -7 സെല്‍ഷ്യസ് വരെ കൂപ്പുകുത്തുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 

സ്‌കോട്ട്‌ലണ്ടിലാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. -10 സെല്‍ഷ്യസ് മുതല്‍ -12 സെല്‍ഷ്യസ് വരെ താപനിലയാണ് ഇവിടെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഐസിനുള്ള വിവിധ മഞ്ഞ മുന്നറിയിപ്പുകളാണ് ഇപ്പോഴും തുടരുന്നത്. റോഡുകള്‍ അപകടാവസ്ഥയില്‍ ആകുന്നതിന് പുറമെ കടുത്ത യാത്രാ തടസ്സങ്ങളും, തെന്നിവീഴാനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്. 

നോര്‍ത്ത് ഈസ്റ്റ് മേഖലയും അലേര്‍ട്ടിലാണ്. വെള്ളിയാഴ്ച ഉച്ച വരെ നീളുന്ന മുന്നറിയിപ്പാണ് ഇവിടെയുള്ളത്. ഈസ്റ്റ് ആംഗ്ലിയയില്‍ രാവിലെ 11 വരെ ഐസ് സാഹചര്യങ്ങളുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ച തണുപ്പ് കാലാവസ്ഥാ ആരോഗ്യ അലേര്‍ട്ടുകള്‍ ശനിയാഴ്ച വരെയാണ് നിലവിലുള്ളത്. 

തണുപ്പ് കനത്തതോടെ വന്‍തോതില്‍ സ്‌കൂളുകളും അടച്ചിടുന്നുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ നൂറുകണക്കിന് സ്‌കൂളുകളാണ് അടച്ചത്. വെയില്‍സിലും നിരവധി സ്‌കൂളുകള്‍ അടച്ചു. ഡിവോണ്‍, കോണ്‍വാള്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീണതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.