CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 35 Seconds Ago
Breaking Now

ലോക്ക്ഡൗണുകള്‍ ഒഴിവാക്കാമായിരുന്നു! കൊവിഡ് മഹാമാരിയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; ഗവണ്‍മെന്റ് മുന്‍കൂട്ടി നീങ്ങിയെങ്കില്‍ അടച്ചുപൂട്ടല്‍ വേണ്ടിവരില്ലായിരുന്നു; ഒരാഴ്ച മുന്‍പെ ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു

ഗവണ്‍മെന്റ് അല്‍പ്പം വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലോക്ക്ഡൗണുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഔദ്യോഗിക ഇന്‍ക്വയറി റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരി ഒരു അശനിപാദം പോലെയാണ് വന്നുഭവിച്ചത്. ആരും പ്രതീക്ഷിക്കാത്ത നേരത്ത്, എന്ത് സംഭവിക്കുമെന്ന് പോലും അറിയാതെ, കണ്‍മുന്നില്‍ കാണാത്ത ശത്രുവിനെതിരെ ഒരു നിമിഷം പകച്ചുനിന്ന ശേഷമാണ് ലോകത്തെ വിവിധ ഗവണ്‍മെന്റുകള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞത്. യുകെയുടെ കൊവിഡ് പ്രതിരോധം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും ചൂണ്ടിക്കാണിക്കുന്നത് മുന്‍കൂര്‍ സ്വീകരിക്കാമായിരുന്ന നടപടികളെ കുറിച്ചാണ്. 

ഗവണ്‍മെന്റ് അല്‍പ്പം വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലോക്ക്ഡൗണുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഔദ്യോഗിക ഇന്‍ക്വയറി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരാഴ്ച മുന്‍പ് ദേശീയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 ജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് നടപ്പാക്കിയിരുന്നെങ്കില്‍ 2020 മാര്‍ച്ചിലെ ആദ്യ ലോക്ക്ഡൗണ്‍ വേണ്ടിവരില്ലായിരുന്നുവെന്നും ഔദ്യോഗിക അന്വേഷണം പറയുന്നു. 

വൈറ്റ്ഹാളിന്റെ തയ്യാറെടുപ്പുകള്‍ പര്യാപ്തമല്ലാതെ വന്നതോടെ മന്ത്രിമാര്‍ക്ക് കടുപ്പമേറിയ തീരുമാനങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ ഇത് ആവശ്യത്തിന് ഉതകുന്നതുമായില്ല, കൊവിഡ്-19 അന്വേഷണ കമ്മിറ്റി ചെയര്‍ ബരോണസ് ഹാലെറ്റ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി വന്ന ലോക്ക്ഡൗണുകള്‍ സമൂഹത്തിലും, സമ്പദ് വ്യവസ്ഥയിലും വലിയ മുറിവുകള്‍ സൃഷ്ടിച്ചെന്നും ഇവര്‍ വ്യക്തമാക്കി. 

പ്രധാനപ്പെട്ട ശാസ്ത്രജ്ഞരും, സീനിയര്‍ ഉദ്യോഗസ്ഥരും പരാജയപ്പെടുകയും, നം.10 ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സിന്റെ സ്ഥിരതയില്ലാത്ത തീരുമാനങ്ങളും മന്ത്രിമാരുടെയും, വിവിധ ഗവണ്‍മെന്റുകളുടെയും തീരുമാനങ്ങളെ പരാജയപ്പെടുത്തി. 2020-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ കൊറോണാവൈറസ് സൃഷ്ടിക്കുന്ന ഗുരുതര ഭീഷണി തിരിച്ചറിയുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.