CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 19 Seconds Ago
Breaking Now

ആത്മീയതയും സംസ്‌കാരസൗന്ദര്യവും നിറഞ്ഞ തിരുവാതിര:മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം

ഈ വര്‍ഷത്തെ തിരുവാതിരാഘോഷം ആത്മീയതയും സൗഹൃദവും സംസ്‌കാരസൗന്ദര്യവും ഒരുമിച്ചുചേര്‍ന്ന സ്മരണീയ അനുഭവമായി മാറി.മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിലെ (GMMHC) സഹോദരിമാരും അനിയത്തിമാരും കുഞ്ഞുങ്ങളും ഒരുമിച്ചു ഭഗവാനെയും പാര്‍വതിദേവിയെയും സ്തുതിച്ചുകൊണ്ട്, പ്രകൃതിയുടെ സ്‌നേഹസാന്നിധ്യം നിറഞ്ഞ മനോഹരമായ അന്തരീക്ഷത്തില്‍ പരമ്പരാഗത ഉല്ലാസത്തോടെയും ഉത്സാഹത്തോടെയും ആഘോഷത്തില്‍ പങ്കെടുത്തു.

പരിപാടിക്ക് സ്വാഗതം മായ സജി ആശംസിച്ചു. തിരുവാതിരയുടെ ആത്മീയവും സാംസ്‌കാരികവുമായ മാഹാത്മ്യം അഞ്ചു രാഹുല്‍ വിശദീകരിച്ചു. നന്ദി പ്രസംഗം ബിന്ദു ഹരികുമാര്‍ നിര്‍വഹിച്ചു. പാരമ്പര്യത്തിന്റെ രുചിയും സ്നേഹത്തിന്റെ ചൂടും ഒരുമിച്ചുനിറഞ്ഞ വിപുലമായ നൊയമ്പ് സദ്യയും, അതിന് പിന്നില്‍ അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അമ്മമാരുടെയും അനിയത്തിമാരുടെയും നിസ്വാര്‍ത്ഥ സേവനവും ഈ ആഘോഷത്തിന് പ്രത്യേക മഹത്വം നല്‍കി. ഹൃദയപൂര്‍വ്വമായ നന്ദിയും അഭിനന്ദനങ്ങളും പ്രസിഡന്റ് ഗോപകുമാര്‍, സെക്രട്ടറി വിനോദ് ചന്ദ്രന്‍, ട്രഷറര്‍ ഹരികുമാര്‍ എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് അറിയിച്ചു.

ഇതിനോടനുബന്ധിച്ച് ജനുവരി 10ന് സംഘടിപ്പിക്കുന്ന മകരവിളക്ക് മഹോത്സവത്തിന്റെ ഔദ്യോഗിക വിളംബരവും നടത്തി. മകരവിളക്കിനോടനുബന്ധിച്ച് ഗജവീരന്റെ അകമ്പടിയോടെ താലപ്പൊലി എഴുന്നള്ളിപ്പ് സംഘടിപ്പിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.